- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ബക്കാലകളിലും റസ്‌റ്റോറന്റുകളിൽ വിളമ്പുന്നത് ഭക്ഷ്യയോഗമില്ലാത്ത ഭക്ഷണങ്ങൾ; മുനിസിപാലിറ്റി പരിശോധനയിൽ പിടികൂടി നശിപ്പിച്ചത് ടൺകണക്കിന് പഴകിയ ഭക്ഷ്യവസ്തുക്കൾ; പരിശോധന ഊർജ്ജിതമാക്കാൻ അധികൃതർ
രാജ്യത്തെ ബക്കാലകളിലും റസ്‌റ്റോറന്റുകളിൽ വിളമ്പുന്നത് ഭക്ഷ്യയോഗമില്ലാത്ത ഭക്ഷണങ്ങൾ എന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ മലയാളികൾ ഉൾപ്പെടെ ഹോട്ടൽ ഭക്ഷണം ആശ്രയിക്കുന്നവർ ആശങ്കയിലയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പരിശോധനയിൽ ടൺകണക്കിന് പഴകിയ ഭക്ഷ്യവസ്തുക്കളാണ് പിടികൂടി നശിപ്പിച്ചത്. ബക്കാലകളിലും റസ്റ്റാറന്റുകളിലും കോഓപറേറ്റിവ് സൊസൈറ്റികളിലും ഗോഡൗണുകളിലും ഉദ്യോഗസ്ഥർ കയറിയിറങ്ങി പരിശോധന നടത്തി. കാലാവധിക്കുശേഷം 41 ദിവസം കഴിഞ്ഞ വസ്തുക്കളും പിടികൂടിയവയിൽ ഉൾപ്പെടും. ശുവൈഖ്, അൽറായി മേഖലകളിൽ മൂന്നുദിവസമായി നടന്ന പരിശോധനയിൽ 34.5 ടൺ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത്. 12,596 കുപ്പി വെള്ളവും പിടികൂടി. എട്ട് ഗോഡൗണുകളും ഒരു ബക്കാലയും പൂട്ടിച്ചു. 449 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചിയും മുനിസിപ്പൽ അധികൃതർ പിടിച്ചെടുത്തതായി അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. രാജ്യമെമ്പാടുമായി അധികൃത താമസക്കാരെ കണ്ടെത്താനുമൊക്കെയ
രാജ്യത്തെ ബക്കാലകളിലും റസ്‌റ്റോറന്റുകളിൽ വിളമ്പുന്നത് ഭക്ഷ്യയോഗമില്ലാത്ത ഭക്ഷണങ്ങൾ എന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ മലയാളികൾ ഉൾപ്പെടെ ഹോട്ടൽ ഭക്ഷണം ആശ്രയിക്കുന്നവർ ആശങ്കയിലയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പരിശോധനയിൽ ടൺകണക്കിന് പഴകിയ ഭക്ഷ്യവസ്തുക്കളാണ് പിടികൂടി നശിപ്പിച്ചത്. ബക്കാലകളിലും റസ്റ്റാറന്റുകളിലും കോഓപറേറ്റിവ് സൊസൈറ്റികളിലും ഗോഡൗണുകളിലും ഉദ്യോഗസ്ഥർ കയറിയിറങ്ങി പരിശോധന നടത്തി.
കാലാവധിക്കുശേഷം 41 ദിവസം കഴിഞ്ഞ വസ്തുക്കളും പിടികൂടിയവയിൽ ഉൾപ്പെടും. ശുവൈഖ്, അൽറായി മേഖലകളിൽ മൂന്നുദിവസമായി നടന്ന പരിശോധനയിൽ 34.5 ടൺ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത്. 12,596 കുപ്പി വെള്ളവും പിടികൂടി. എട്ട് ഗോഡൗണുകളും ഒരു ബക്കാലയും പൂട്ടിച്ചു. 449 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചിയും മുനിസിപ്പൽ അധികൃതർ പിടിച്ചെടുത്തതായി അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
രാജ്യമെമ്പാടുമായി അധികൃത താമസക്കാരെ കണ്ടെത്താനുമൊക്കെയായി പരിശോധന ഊർജ്ജിതമാക്കിയതിനിടെയാണ് ഹോ്ട്ടലുകളും റസ്റ്റോറന്റുകളിലും പരിശോധന ശക്തമാക്കിയത്. ഇത് കൂടാതെ ഫർവാനിയ ഗവർണറേറ്റിൽ പൊതുസ്ഥലത്ത് അനുമതിയി ല്ലാതെ സ്ഥാപിച്ച ബോർഡുകളും മറ്റും മുനിസിപ്പൽ അധികൃതർ നീക്കിത്തുടങ്ങി. അർദിയ ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടത്തെിയ കാറുകളും നീക്കി. ജലീബ് അൽ ശുയൂഖ്, ഹസാവി എന്നിവിടങ്ങളിൽനിന്ന് ഒമ്പത് ട്രക്ക് നിറയെ സാധനങ്ങളാണ് കൊണ്ടുപോയത്. പഴങ്ങൾ, പച്ചക്കറികൾ, ഫർണിച്ചറുകൾ, ഉപയോഗിച്ച വസ്ത്രങ്ങൾ എന്നിവയായിരുന്നു പൊതുസ്ഥലത്ത് തള്ളിയിരുന്നത്.