- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടന്നു പോകുന്നത് ആയിരക്കണക്കിന് വാഹനങ്ങൾ; കവാടങ്ങൾ കുപ്പികഴുത്തും; മൂന്നാർ യാത്രക്കാർക്ക് ദുരിതം സമ്മാനിച്ച് നേര്യമംഗലം പാലം
കോതമംഗലം;ചരിത്ര ശേഷിപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നേര്യമംഗലം ആർച്ച് പാലത്തിൽ ഗതാഗത സ്തംഭനം പതിവായി. അവധി ദിവസങ്ങളിൽ ഇതുവഴിയുള്ള വാഹനയാത്ര ദുരിതം വിതയ്ക്കുന്നതായിട്ടാണ് വിനോദഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ പരാതി.
കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള പാതയിൽ നേര്യമംഗലത്ത് പെരിയാറിന് കുറുകെ സ്ഥിതി ചെയ്യുന്ന പാലം കടക്കാൻ ഇരു വശങ്ങളിലും ഏറെ നേരം കാത്തുകിടക്കേണ്ട ഗതികേടിലാണ് വാഹനയാത്രക്കാർ. വീതി കുറവ് മൂലം രണ്ട് വാഹനങ്ങൾക്ക് ഒരു മിച്ച് കടന്നുപോകാൻ കാഴിയാത്തതാണ് ഗതാഗത സ്തംഭനത്തിന് പ്രാധന കാരണം.ചിലപ്പോൾ നേർക്കുനേർ ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കും.കടന്നുപോകില്ലന്ന് വ്യക്തമാവുന്നതോടെ വാഹനങ്ങളിലുള്ളവർ തമ്മിൽ വാക്കേറ്റവും കശപിശയുമാവും.ഇത് ഗതാഗത സ്തംഭനം നീളുന്നതിനും കാരണമാവും.
ദിനം പ്രതി ചെറുതും വലുതുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് പാലം വഴി കടന്നുപോകുന്നത്.ഗതാഗത സ്തംഭനം പതിവായതോടെ പാലം പൂതുക്കിപ്പണിയണമെന്ന് ആവശ്യം ശക്തമായിക്കുകയാണ്.ദശാബ്ദങ്ങളായി ഇക്കാര്യത്തിൽ മുറവിളികൾ ഉയരുന്നുണ്ടെങ്കിലും ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഇനിയും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല.
പൂതിയ പാലം നിർമ്മിക്കാൻ നടപടികൾ തുടങ്ങിയെന്ന് ഇടക്കാലത്ത് പ്രചാരണമുണ്ടായിരുന്നെങ്കിലും പിന്നീട് ഇതെക്കുറിച്ച് വിവരമൊന്നും പുറത്തുവന്നിട്ടില്ല.
മറുനാടന് മലയാളി ലേഖകന്.