- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിനെ കുറിച്ച് 'ഫീലിങ് ചീറ്റഡ്' ആയ നല്ല മനുഷ്യരോടും 'ഫീലിങ് ഡിലൈറ്റഡ്' ആയ വിശുദ്ധ മനുഷ്യരോടും ചില ചോദ്യങ്ങൾ: ജിജോ കുര്യൻ എഴുതുന്നു
മൂന്നാർ വിഷയത്തിൽ സർവ്വകക്ഷിയോഗം കൂടി -feeling cheated ആയ നല്ല മനുഷ്യരോടും -feeling delighted ആയ 'വിശുദ്ധ'മനുഷ്യരോടും ചില ചോദ്യങ്ങൾ: * സർവ്വകക്ഷിയോഗചർച്ചയിൽ ക്ഷണിക്കപ്പെട്ടതിന്റെ മാനദണ്ഡം എന്തായിരുന്നു?* ഇടുക്കിയുടെ ഭൂമിപ്രശ്‌നം ഒരു മതവിശ്വാസത്തിന്റെ പ്രശ്‌നമാണോ മതങ്ങളുടെ പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിക്കാൻ? * ഇടുക്കിയുടെ ഭൂമിയുടെ യഥാർത്ഥ ഉടമകളായ ഇവിടുത്തെ 245ഓളം സെറ്റിൽമെന്റിൽ താമസിക്കുന്ന അരലക്ഷത്തോളം വരുന്ന ആദിമനിവാസികളുടെ പ്രതിനിധികൾ ആരെങ്കിലും ചർച്ചയിൽ ഉണ്ടായിരുന്നോ? * ഇടുക്കിയുടെ കുടിയേറ്റത്തിന്റെ പ്രഥമചരിത്രം സൃഷ്ടിച്ച ഇപ്പോഴും ഈ മണ്ണിൽ ഒരുതുണ്ട് ഭൂമിയില്ലാതെ ജീവിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന തമിഴ് തോട്ടംതൊഴിലാളികളുടെ പ്രധിനിധികൾ ആരെങ്കിലും ആ ചർച്ചയിൽ ഉണ്ടായിരുന്നോ? * ഇടുക്കിയിലെ പരിസ്ഥിതിപ്രവർത്തകർ ആരെങ്കിലും ഉണ്ടായിരുന്നോ? * പട്ടയമില്ലാത്ത എല്ലാ മതസ്ഥാപനങ്ങൾക്കും പട്ടയം കൊടുക്കും എന്നൊരു ഉറപ്പ് മുഖ്യമന്ത്രി കൊടുത്തതായി പറഞ്ഞുകേൾക്കുന്നു. സെറ്റിൽമെന്റിൽ ഇരിക്കുന്ന ജനറൽക്യാറ്റഗറിയ
മൂന്നാർ വിഷയത്തിൽ സർവ്വകക്ഷിയോഗം കൂടി -feeling cheated ആയ നല്ല മനുഷ്യരോടും -feeling delighted ആയ 'വിശുദ്ധ'മനുഷ്യരോടും ചില ചോദ്യങ്ങൾ:
* സർവ്വകക്ഷിയോഗചർച്ചയിൽ ക്ഷണിക്കപ്പെട്ടതിന്റെ മാനദണ്ഡം എന്തായിരുന്നു?
* ഇടുക്കിയുടെ ഭൂമിപ്രശ്‌നം ഒരു മതവിശ്വാസത്തിന്റെ പ്രശ്‌നമാണോ മതങ്ങളുടെ പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിക്കാൻ?
* ഇടുക്കിയുടെ ഭൂമിയുടെ യഥാർത്ഥ ഉടമകളായ ഇവിടുത്തെ 245ഓളം സെറ്റിൽമെന്റിൽ താമസിക്കുന്ന അരലക്ഷത്തോളം വരുന്ന ആദിമനിവാസികളുടെ പ്രതിനിധികൾ ആരെങ്കിലും ചർച്ചയിൽ ഉണ്ടായിരുന്നോ?
* ഇടുക്കിയുടെ കുടിയേറ്റത്തിന്റെ പ്രഥമചരിത്രം സൃഷ്ടിച്ച ഇപ്പോഴും ഈ മണ്ണിൽ ഒരുതുണ്ട് ഭൂമിയില്ലാതെ ജീവിക്കുന്ന ഒരു ലക്ഷത്തോളം വരുന്ന തമിഴ് തോട്ടംതൊഴിലാളികളുടെ പ്രധിനിധികൾ ആരെങ്കിലും ആ ചർച്ചയിൽ ഉണ്ടായിരുന്നോ?
* ഇടുക്കിയിലെ പരിസ്ഥിതിപ്രവർത്തകർ ആരെങ്കിലും ഉണ്ടായിരുന്നോ?
* പട്ടയമില്ലാത്ത എല്ലാ മതസ്ഥാപനങ്ങൾക്കും പട്ടയം കൊടുക്കും എന്നൊരു ഉറപ്പ് മുഖ്യമന്ത്രി കൊടുത്തതായി പറഞ്ഞുകേൾക്കുന്നു. സെറ്റിൽമെന്റിൽ ഇരിക്കുന്ന ജനറൽക്യാറ്റഗറിയുടെ മതസ്ഥാപനങ്ങൾ, 1977 ന് ശേഷം വനഭൂമി കയ്യേറിപണിത മതസ്ഥാപനങ്ങൾ, നിലവിൽ വനഭൂമിയിൽ ഇരിക്കുന്ന മതസ്ഥാപനങ്ങൾ എന്നിവയ്ക്ക് പട്ടയം കൊടുക്കാൻ സംസ്ഥാന സർക്കാരിന് എന്ത് അവകാശമാണുള്ളത്?
* സാധാരണക്കാരന്റെ ചെറുകിട കയ്യേറ്റങ്ങൾക്ക് എല്ലാം പട്ടയം കൊടുക്കും എന്ന് പ്രസ്താവിച്ചതായി കേൾക്കുന്നു. 1977 ന് ശേഷം സംരക്ഷിതവനം കയ്യേറിയ സാധാരക്കാരനും ആദിവാസി സെറ്റിൽമെന്റിൽ താമസിക്കുന്ന പൊതുസമൂഹത്തിൽപ്പെട്ടവർക്കും പട്ടയം കൊടുക്കുമോ? എങ്കിൽ എന്ത് അധികാരം ഉപയോഗിച്ച്?
* റവന്യൂ വകുപ്പിന്റെ NOCയില്ലാതെ മൂന്നാർ മേഖലയിൽ കെട്ടിടനിർമ്മാണം പാടില്ലെന്ന ഹൈക്കോടതി വിധി 2010 ലാണ് വന്നതെന്നും, 2016 ലാണ് അതിനു സ്ഥിരീകരണം കിട്ടിയതെന്നും കാണിച്ച് 2016ന്മുൻപ് നിയമവിരുദ്ധമായി നിർമ്മിച്ച റിസോർട്ടുകൾക്ക് അനുമതി നൽകാൻ മുഖമന്ത്രി ഇങ്ങനെയൊരു തരംതിരിവ് കൊണ്ടുവരുന്നത് എന്തിനാണ്? കോടതി വിധിക്കാത്തിടത്തോളം കാലം നിയമലംഘനം നടത്തുന്നതിൽ തെറ്റൊന്നുമില്ലേ?
* ഇടുക്കിയിലെ ഭൂമിയുടെ യഥാർത്ഥ പട്ടയങ്ങളും വ്യാജപട്ടയങ്ങളും തിരിച്ചറിയാൻ റവന്യൂ ഡിപ്പാർട്ട്‌മെന്റിന്റെ കയ്യിൽ എന്ത് മാന്ത്രികവടിയാണ് മുഖ്യമന്ത്രി കൊടുത്തിട്ടുള്ളത്?
* അവസാനമായി മുഖമന്ത്രി ഒരുമാസം മുൻപ് വേണ്ടപ്പെട്ട ജന(മത)പ്രതിനിധികളെ വിളിച്ച് കൊടുത്ത വാഗ്ദാനങ്ങൾ എന്തൊക്കെയായിരുന്നു? (-feeling cheated ആളുകൾ രേഖ പുറത്തെത്തെത്തിക്കും മുൻപ് ഇടുക്കിയുടെ മണ്ണ് രാഷ്ട്രീയക്കച്ചവടത്തിനുള്ളതല്ലെന്ന് ഓർത്താൽ സർക്കാറിന് നല്ലത്).
അത്ര എളുപ്പമല്ല മുഖ്യമന്ത്രി ഒരു സർവ്വകക്ഷിയോഗത്തിലൂടെയും കുറച്ച് രഹസ്യയോഗങ്ങളിലൂടെയും ഇടുക്കിയുടെ പ്രശ്‌നം പരിഹരിക്കാൻ.