- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷിയാവശ്യത്തിനു പതിച്ചു നൽകിയ ഭൂമിയിൽ വാണിജ്യ കെട്ടിട നിർമ്മാണം അനുവദിക്കില്ല; മൂന്നാറിനെ രക്ഷിക്കാനുള്ള ഹൈക്കോടതി വിധി ഇങ്ങനെ
കൊച്ചി: മൂന്നാർ മേഖലയിൽ കൃഷിയാവശ്യത്തിനു പതിച്ചു നൽകിയ ഭൂമിയിൽ വാണിജ്യ കെട്ടിട നിർമ്മാണം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി. കൃഷിയാവശ്യത്തിനു പതിച്ചു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്കു വിനിയോഗിച്ചിട്ടുണ്ടോ എന്നു റവന്യു അധികാരികൾ പരിശോധിക്കണമെന്നും വ്യവസ്ഥാ ലംഘനം ശ്രദ്ധയിൽപ്പെട്ടാൻ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. ഇടക്കാലത്ത് റവന്യു അധികാരികൾ കെട്ടിട നിർമ്മാണത്തിനു ശുപാർശകൾ നൽകിക്കൊണ്ടിരുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. പട്ടയ വ്യവസ്ഥ ലംഘിച്ചു റിസോർട് നിർമ്മിക്കുന്നതായി ആരോപിച്ച് വില്ലേജ് ഓഫിസർ സ്റ്റോപ് മെമോ നൽകിയതിനെതിരെ ദേവികുളം താലൂക്കിലെ റിസോർട് ഉടമകൾ സമർപ്പിച്ച ഹർജികളാണു കോടതി പരിഗണിച്ചത്. കെട്ടിട നിർമ്മാണം തുടങ്ങിയതിനാൽ വൻ നഷ്ടമുണ്ടാകുമെന്നു ഹർജിക്കാർ വാദിച്ചു. എന്നാൽ, പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള പൊതുതാൽപര്യത്തിനു മുന്നിൽ ഹർജിക്കാരുടെ നഷ്ടം കാര്യമാക്കേണ്ടതില്ലെന്നു കോടതി പറഞ്ഞു. ലാൻഡ് അസൈന്മെന്റ് നിയമപ്രകാരം പതിച്ചു നൽകുന്ന ഭൂമി മറ്റാവശ്യങ്ങൾക്കു വിനിയോഗിക്കാനാവില്ലെന്ന സർക്ക

കൊച്ചി: മൂന്നാർ മേഖലയിൽ കൃഷിയാവശ്യത്തിനു പതിച്ചു നൽകിയ ഭൂമിയിൽ വാണിജ്യ കെട്ടിട നിർമ്മാണം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി. കൃഷിയാവശ്യത്തിനു പതിച്ചു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്കു വിനിയോഗിച്ചിട്ടുണ്ടോ എന്നു റവന്യു അധികാരികൾ പരിശോധിക്കണമെന്നും വ്യവസ്ഥാ ലംഘനം ശ്രദ്ധയിൽപ്പെട്ടാൻ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. ഇടക്കാലത്ത് റവന്യു അധികാരികൾ കെട്ടിട നിർമ്മാണത്തിനു ശുപാർശകൾ നൽകിക്കൊണ്ടിരുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.
പട്ടയ വ്യവസ്ഥ ലംഘിച്ചു റിസോർട് നിർമ്മിക്കുന്നതായി ആരോപിച്ച് വില്ലേജ് ഓഫിസർ സ്റ്റോപ് മെമോ നൽകിയതിനെതിരെ ദേവികുളം താലൂക്കിലെ റിസോർട് ഉടമകൾ സമർപ്പിച്ച ഹർജികളാണു കോടതി പരിഗണിച്ചത്. കെട്ടിട നിർമ്മാണം തുടങ്ങിയതിനാൽ വൻ നഷ്ടമുണ്ടാകുമെന്നു ഹർജിക്കാർ വാദിച്ചു. എന്നാൽ, പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള പൊതുതാൽപര്യത്തിനു മുന്നിൽ ഹർജിക്കാരുടെ നഷ്ടം കാര്യമാക്കേണ്ടതില്ലെന്നു കോടതി പറഞ്ഞു.
ലാൻഡ് അസൈന്മെന്റ് നിയമപ്രകാരം പതിച്ചു നൽകുന്ന ഭൂമി മറ്റാവശ്യങ്ങൾക്കു വിനിയോഗിക്കാനാവില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണു കോടതി നടപടി. മൂന്നാർ മേഖലയിൽ സർക്കാർ ഭൂമി കൃഷി, പാർപ്പിടം, സ്വകാര്യ ഭൂമിയോടു ചേർന്നുള്ള ഗുണപരമായ ഉപയോഗം തുടങ്ങി മൂന്ന് ആവശ്യങ്ങൾക്കാണു ഭൂമി പതിച്ചു നൽകിയിട്ടുള്ളത്. ഇതിൽ മാറ്റംവരുത്തുന്നതു ഭൂമി പതിച്ചു നൽകിയ വ്യവസ്ഥകളുടെ ലംഘനമാകുമെന്നും കൃഷിയാവശ്യത്തിനു നൽകിയ ഭൂമിയിൽ വാണിജ്യ കെട്ടിട നിർമ്മാണം പരിസ്ഥിതി സന്തുലനം തകിടംമറിക്കുമെന്നും സർക്കാർ ബോധിപ്പിച്ചു.
വിനാശകരമായ വികസന പ്രവർത്തനങ്ങൾ ഈ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഹർജിക്കാരുടെ റിസോർട് നിർമ്മാണത്തിനെതിരെ റവന്യു അധികാരികൾ പുറപ്പെടുവിച്ച സ്റ്റോപ് മെമോയിൽ ഇടപെടാൻ കാരണമില്ലെന്നു പറഞ്ഞ കോടതി, ഹർജികൾ തള്ളി.

