- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയേറ്റക്കാരന്റെ പരാതിയിൽ ഉന്നതതലയോഗം വിളിക്കുന്നത് ഉചിതമല്ല; യോഗം വിളക്കണമെന്ന എംവി ജയരാജന്റെ നിർദ്ദേശം നിരസിച്ച് മുഖ്യമന്ത്രിക്ക് റവന്യൂമന്ത്രിയുടെ കത്ത്; മൂന്നാറിലെ കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ നിലപാട് കർശനമാക്കി മന്ത്രി ഇ. ചന്ദ്രശേഖരൻ
തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ ഉന്നതതലയോഗം വിളിക്കേണ്ടതില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. കൈയേറ്റക്കാരന്റെ പരാതിയിൽ യോഗം വിളിക്കുന്നത് ശരിയല്ലെന്ന് കാട്ടി മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ജൂലായ് ഒന്നിന് ഉന്നതതല യോഗം വിളിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. വൈദ്യുതി മന്ത്രി എം.എം മണിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു യോഗം വിളിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപത്തുള്ള 22 സെന്റ് സ്ഥലത്തെ കയ്യേറ്റം ഒഴിപ്പിക്കാൻ സബ്കളക്ടർ സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാണിച്ച് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കില്ലെന്ന മുൻ തീരുമാനം സബ്കളക്ടർ ലംഘിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഉന്നതതല യോഗം വിളിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി ജയരാജൻ റവന്യു മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരമൊരു നിവേദന പ്രകാരം യോഗം വിളി
തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ ഉന്നതതലയോഗം വിളിക്കേണ്ടതില്ലെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. കൈയേറ്റക്കാരന്റെ പരാതിയിൽ യോഗം വിളിക്കുന്നത് ശരിയല്ലെന്ന് കാട്ടി മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ജൂലായ് ഒന്നിന് ഉന്നതതല യോഗം വിളിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. വൈദ്യുതി മന്ത്രി എം.എം മണിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു യോഗം വിളിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
മൂന്നാർ പൊലീസ് സ്റ്റേഷന് സമീപത്തുള്ള 22 സെന്റ് സ്ഥലത്തെ കയ്യേറ്റം ഒഴിപ്പിക്കാൻ സബ്കളക്ടർ സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാണിച്ച് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കില്ലെന്ന മുൻ തീരുമാനം സബ്കളക്ടർ ലംഘിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഉന്നതതല യോഗം വിളിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി ജയരാജൻ റവന്യു മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഇത്തരമൊരു നിവേദന പ്രകാരം യോഗം വിളിക്കുന്നത് ഉചിതമല്ല എന്നാണ് സിപിഐയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
പൊലീസ് സ്റ്റേഷൻ പരിസരത്തെ ഭൂമി കയ്യേറ്റം തന്നെയാണെന്ന് റവന്യൂ വകുപ്പിന് വ്യക്തമായിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ വക്കാലത്ത് അടക്കമുള്ള കാര്യങ്ങൾ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കത്തിൽ പറയുന്നു. ഇത്തരത്തിലൊരു കൈയേറ്റക്കാരനുവേണ്ടി ഉന്നതതല യോഗം വിളിക്കുന്നത് ഉചിതമല്ലെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.