- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ട്രോത്തുരുത്ത് ഇന്ന് തിയേറ്ററുകളിലെത്തും; ചലച്ചിത്രമേളകളിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത് ആഷിക് അബു
വിവിധ ചലച്ചിത്രമേളകളിൽ ചർച്ച ചെയ്യപ്പെടുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്ത 'മണ്ട്രോത്തുരുത്ത് ഇന്ന് തീയേറ്ററുകളിലെത്തും.പി എസ് മനു സംവിധാനം ചെയ്ത സിനിമ സംവിധായകൻ ആഷിക് അബുവാണ് തീയേറ്ററുകളിലെത്തിക്കുന്നത്. കലാമൂല്യമുള്ള സമാന്തര സിനിമകളെ പ്രേക്ഷകശ്രദ്ധയിലെത്തിക്കാൻ വീണ്ടും മുൻകൈയെടുക്കുകയാണ് ആഷിക് അബു. നേരത്തെ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി തീയേറ്ററുകളിൽ പരിചയപ്പെടുത്തിയതും ആഷിക് അബുവായിരുന്നു. മുംബൈ ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിലെത്തുകയും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്ത ചിത്രമാണ് മണ്ട്രോത്തുരുത്ത്. തൃശൂർ ശ്രീ, തിരുവനന്തപുരം നിള എന്നിവിടങ്ങളിലും reelmonk.com എന്ന വെബ്‌സൈറ്റിലൂടെ സിനിമ ഓൺലൈനായി റിലീസ് ചെയ്യുന്നുമുണ്ട്. മികച്ച മലയാള ചിത്രത്തിനുള്ള ജോൺ എബ്രഹാം പുരസ്‌കാരം, നവാഗത സംവിധായകനുള്ള അരവിന്ദൻ ദേശീയപുരസ്‌കാരം എന്നിവ സ്വന്തമാക്കിയ ചിത്രം കൂടിയാണിത്. ഇന്ദ്രൻസിന്റെ മികച്ച പ്രകടനം അടയാളപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് മണ്ട്രോത്തുരുത്ത്. മനു തന്നെയാണ് രചനയും നിർമ്
വിവിധ ചലച്ചിത്രമേളകളിൽ ചർച്ച ചെയ്യപ്പെടുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്ത 'മണ്ട്രോത്തുരുത്ത് ഇന്ന് തീയേറ്ററുകളിലെത്തും.പി എസ് മനു സംവിധാനം ചെയ്ത സിനിമ സംവിധായകൻ ആഷിക് അബുവാണ് തീയേറ്ററുകളിലെത്തിക്കുന്നത്. കലാമൂല്യമുള്ള സമാന്തര സിനിമകളെ പ്രേക്ഷകശ്രദ്ധയിലെത്തിക്കാൻ വീണ്ടും മുൻകൈയെടുക്കുകയാണ് ആഷിക് അബു. നേരത്തെ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി തീയേറ്ററുകളിൽ പരിചയപ്പെടുത്തിയതും ആഷിക് അബുവായിരുന്നു.
മുംബൈ ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിലെത്തുകയും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്ത ചിത്രമാണ് മണ്ട്രോത്തുരുത്ത്. തൃശൂർ ശ്രീ, തിരുവനന്തപുരം നിള എന്നിവിടങ്ങളിലും reelmonk.com എന്ന വെബ്‌സൈറ്റിലൂടെ സിനിമ ഓൺലൈനായി റിലീസ് ചെയ്യുന്നുമുണ്ട്.
മികച്ച മലയാള ചിത്രത്തിനുള്ള ജോൺ എബ്രഹാം പുരസ്‌കാരം, നവാഗത സംവിധായകനുള്ള അരവിന്ദൻ ദേശീയപുരസ്‌കാരം എന്നിവ സ്വന്തമാക്കിയ ചിത്രം കൂടിയാണിത്. ഇന്ദ്രൻസിന്റെ മികച്ച പ്രകടനം അടയാളപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് മണ്ട്രോത്തുരുത്ത്. മനു തന്നെയാണ് രചനയും നിർമ്മാണവും. പ്രതാപ് പി നായർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ജേസൺ ചാക്കോ, അഭിജാ ശിവകല, അലൻസിയർ ലേ ലോപ്പസ്, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.