- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.ജയചന്ദ്രന്റെ ഈണത്തിന് ശബ്ദം നല്കി വീണ്ടും ശ്രേയ ഘോഷാലും വിജയ് യേശുദാസും; മുന്തിരിവള്ളികൾ തളിർക്കുമ്പോളിലെ സോങ് മേക്കിങ് വീഡിയോ കാണാം
മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന ചിത്രത്തിലെ സോങ് മേക്കിങ് വീഡിയോ പുറത്തെത്തി. 'അത്തി മരക്കൊമ്പിലെ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയാണ് പുറത്തെത്തിയി രിക്കുന്നത്.റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം.ജയചന്ദ്രൻ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും വിജയ് യേശുദാസും ചേർന്നാണ്. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസമസ് റിലീസായാണ് നേരത്തേ തീരുമാനിച്ചിരുന്നത്. പക്ഷേ സിനിമാസമരത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് റിലീസുകൾ എന്നെത്തും എന്നത് അനിശ്ചിതത്വത്തിലാണ്. വി.ജെ.ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എം.സിന്ധുരാജിന്റേതാണ്. ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയായി മോഹൻലാലും ഭാര്യ, ആനി എന്ന കഥാപാത്രമായി മീനയും എത്തുന്നു. ദൃശ്യത്തിന് ശേഷം മോഹൻലാലും മീനയുംഒന്നിച്ചെത്തുന്ന ചിത്രവുമാണ് 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ'. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റ

മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന ചിത്രത്തിലെ സോങ് മേക്കിങ് വീഡിയോ പുറത്തെത്തി. 'അത്തി മരക്കൊമ്പിലെ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയാണ് പുറത്തെത്തിയി രിക്കുന്നത്.റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം.ജയചന്ദ്രൻ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും വിജയ് യേശുദാസും ചേർന്നാണ്.
വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസമസ് റിലീസായാണ് നേരത്തേ തീരുമാനിച്ചിരുന്നത്. പക്ഷേ സിനിമാസമരത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് റിലീസുകൾ എന്നെത്തും എന്നത് അനിശ്ചിതത്വത്തിലാണ്. വി.ജെ.ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എം.സിന്ധുരാജിന്റേതാണ്.
ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയായി മോഹൻലാലും ഭാര്യ, ആനി എന്ന കഥാപാത്രമായി മീനയും എത്തുന്നു. ദൃശ്യത്തിന് ശേഷം മോഹൻലാലും മീനയുംഒന്നിച്ചെത്തുന്ന ചിത്രവുമാണ് 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ'. വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമ്മാണം.

