- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈ ലൈഫ് ഈസ് മൈ വൈഫ്; മോഹൻലാൽ മീന കുട്ടുകെട്ടിലൊരുങ്ങുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ കാണാം
വെള്ളിമൂങ്ങയിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തു വന്നു.24 സെക്കൻഡ് മാത്ര ദൈർഘ്യമുള്ള മോഷൻ പോസ്റ്ററിൽ ബക്കറ്റുമേന്തി സാധാരണക്കാരനായി നിൽക്കുന്ന മോഹൻലാലിനെയാണ് കാണുന്നത്. മൈ ലൈഫ് ഈസ് മൈ വൈഫ് എന്ന ടാഗ്‌ലൈനും പോസ്റ്ററിലുണ്ട്. എം. സിന്ധുരാജാണ് രചന നിർവഹിക്കുന്നത്. വി.ജെ. ജയിംസിന്റെ പ്രണയോപനിഷത്തെന്ന നോവലാണ് സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്.ഉലഹന്നാൻ (മോഹൻലാൽ) എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വ്യക്തിജീവിതത്തിലുണ്ടായ മാറ്റങ്ങൾ അയാളുടെ കുടുംബജീവിതത്തിലുണ്ടാക്കുന്ന വ്യത്യാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഹൗസിങ് കോളനിയിലാണ് ഉലഹന്നാൻ താമസിക്കുന്നത്. വീടും കോളനിയുമാണ് അയാളുടെ ലോകം. ഉലഹന്നാന്റെ ഭാര്യ ആനിയമ്മയെ അവതരിപ്പിക്കുന്നത് മീനയാണ്. ദൃശ്യത്തിന് ശേഷം ഇരുവരും ജോടികളാകുന്ന ചിത്രമാണിത്. പകൽ നക്ഷത്രങ്ങൾ, റോക്ക് എൻ റോൾ, പ്രണയം, ഗ്രാൻഡ് മാസ്റ്റർ, കനൽ എന്നീ ചിത്രങ്ങൾക്കു ശേഷം അനൂപ് മേനോൻ
വെള്ളിമൂങ്ങയിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തു വന്നു.24 സെക്കൻഡ് മാത്ര ദൈർഘ്യമുള്ള മോഷൻ പോസ്റ്ററിൽ ബക്കറ്റുമേന്തി സാധാരണക്കാരനായി നിൽക്കുന്ന മോഹൻലാലിനെയാണ് കാണുന്നത്.
മൈ ലൈഫ് ഈസ് മൈ വൈഫ് എന്ന ടാഗ്‌ലൈനും പോസ്റ്ററിലുണ്ട്. എം. സിന്ധുരാജാണ് രചന നിർവഹിക്കുന്നത്. വി.ജെ. ജയിംസിന്റെ പ്രണയോപനിഷത്തെന്ന നോവലാണ് സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്.ഉലഹന്നാൻ (മോഹൻലാൽ) എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ
വ്യക്തിജീവിതത്തിലുണ്ടായ മാറ്റങ്ങൾ അയാളുടെ കുടുംബജീവിതത്തിലുണ്ടാക്കുന്ന വ്യത്യാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഹൗസിങ് കോളനിയിലാണ് ഉലഹന്നാൻ താമസിക്കുന്നത്. വീടും കോളനിയുമാണ് അയാളുടെ ലോകം. ഉലഹന്നാന്റെ ഭാര്യ ആനിയമ്മയെ അവതരിപ്പിക്കുന്നത് മീനയാണ്. ദൃശ്യത്തിന് ശേഷം ഇരുവരും ജോടികളാകുന്ന ചിത്രമാണിത്.
പകൽ നക്ഷത്രങ്ങൾ, റോക്ക് എൻ റോൾ, പ്രണയം, ഗ്രാൻഡ് മാസ്റ്റർ, കനൽ എന്നീ ചിത്രങ്ങൾക്കു ശേഷം അനൂപ് മേനോൻ വീണ്ടും മോഹൻലാലിനൊപ്പം ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥനായ വേണുക്കുട്ടനെന്ന കഥാപാത്രമാണ് അനൂപിന്. സ്രിന്ധ അനൂപിന്റെ ഭാര്യ ലതയുടെ വേഷത്തിൽ. ജോയി മാത്യു, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, അലൻസിയർ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.
വീക്കെൻഡ് ബ്‌ളോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമ്മിച്ചിരിക്കുന്നത്. പ്രമോദ് കെ.പിള്ളയാണ് കാമറമാൻ. ചിത്രം ഡിസംബർ 22ന് തീയേറ്ററുകളിലെത്തും.