- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ചായാ.. നിങ്ങൾ ഈക്കാര്യത്തിൽ ഒരു സ്കൂളല്ല, സർവകലാശാലയാ...! ജിബു ജേക്കബ്- മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോളിന്റെ രസികൻ ടീസർ പുറത്ത്
പുലിമുരുകന്റെ വിജയത്തിന് ശേഷമെത്തുന്ന മോഹൻലാൽ ചിത്രം മുന്തിരി വള്ളികൾ തളിർക്കുമ്പോളിന്റെ ടീസർ പുറത്തുവന്നു. ക്രിസ്തുമസ് റിലീസ് ആയി എത്തുന്ന സിനിമയുടെ 1.04 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവന്നത്. മോഹൻലാൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് സിനിമയുടെ ടീസർ പുറത്തുവിട്ടത്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അനൂപ് മേനോനും മീനയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടീസറിൽ അനൂപും ലാലും മാത്രമാണുള്ളത്. വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ചിത്രത്തിൽ ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ദൃശ്യത്തിനു ശേഷം മോഹൻലാലും മീനയും ജോഡികളാകുന്ന ചിത്രം കൂടിയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, അലൻസിയർ, സുധീർ കരമന, ജോയ് മാത്യു, ആശ ശരത്, ശ്രിന്ദ, രശ്മി ബോബൻ, ബിന്ദു പണിക്കർ, ഐമ സെബാസ്റ്റ്യൻ, മാസ്റ്റർ സനൂപ് സന്തോഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. എം. സിന്ധുരാജിന്റേതാണ് തിരക്കഥ. റഫീഖ് അഹമ
പുലിമുരുകന്റെ വിജയത്തിന് ശേഷമെത്തുന്ന മോഹൻലാൽ ചിത്രം മുന്തിരി വള്ളികൾ തളിർക്കുമ്പോളിന്റെ ടീസർ പുറത്തുവന്നു. ക്രിസ്തുമസ് റിലീസ് ആയി എത്തുന്ന സിനിമയുടെ 1.04 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവന്നത്. മോഹൻലാൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് സിനിമയുടെ ടീസർ പുറത്തുവിട്ടത്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അനൂപ് മേനോനും മീനയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടീസറിൽ അനൂപും ലാലും മാത്രമാണുള്ളത്.
വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ചിത്രത്തിൽ ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ദൃശ്യത്തിനു ശേഷം മോഹൻലാലും മീനയും ജോഡികളാകുന്ന ചിത്രം കൂടിയാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, അലൻസിയർ, സുധീർ കരമന, ജോയ് മാത്യു, ആശ ശരത്, ശ്രിന്ദ, രശ്മി ബോബൻ, ബിന്ദു പണിക്കർ, ഐമ സെബാസ്റ്റ്യൻ, മാസ്റ്റർ സനൂപ് സന്തോഷ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
എം. സിന്ധുരാജിന്റേതാണ് തിരക്കഥ. റഫീഖ് അഹമ്മദ്, മധു വാസുദേവൻ, ഡി.ബി. അജിത് എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ, ബിജിപാൽ എന്നിവർ സംഗീതം നല്കുന്നു. വീക്കൻഡ് ബ്ലോക്ക്‌ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. ക്രിസ്മസിന് ചിത്രം തീയറ്ററുകളിലെത്തും.