- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളമന്റെ ഉത്തമഗീതങ്ങളിലെ വചനങ്ങളുമായി മോഹൻലാൽ; മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ടെറ്റിൽ കാണാം
പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോളിന്റെ ഒഫീഷ്യൽ ടൈറ്റിൽ പുറത്തിറങ്ങി. വൻ വിജയം നേടിയ വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹൻലാലിന്റെ ശബ്ദത്തിൽ ഉത്തമഗീതങ്ങളിലെ വചനങ്ങൾ പറയുന്ന ടൈറ്റിൽ പത്മരാജന്റെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തെ ഓർമപ്പെടുത്തുന്നതാണ് വി.ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി എം സിന്ധുരാജാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാൻ എന്ന കഥാപാത്രത്തെയാണ് മോഹൻ ലാൽ അവതരിപ്പിക്കുന്നത്. ദൃശ്യത്തിന് ശേഷം മോഹൻലാൽ- മീന ജോടികൾ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് മുന്തിരിവള്ളികൾ തളിർക്കുമ്പോളിന്. വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമ്മാണം.
പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോളിന്റെ ഒഫീഷ്യൽ ടൈറ്റിൽ പുറത്തിറങ്ങി. വൻ വിജയം നേടിയ വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മോഹൻലാലിന്റെ ശബ്ദത്തിൽ ഉത്തമഗീതങ്ങളിലെ വചനങ്ങൾ പറയുന്ന ടൈറ്റിൽ പത്മരാജന്റെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തെ ഓർമപ്പെടുത്തുന്നതാണ് വി.ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി എം സിന്ധുരാജാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാൻ എന്ന കഥാപാത്രത്തെയാണ് മോഹൻ ലാൽ അവതരിപ്പിക്കുന്നത്. ദൃശ്യത്തിന് ശേഷം മോഹൻലാൽ- മീന ജോടികൾ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് മുന്തിരിവള്ളികൾ തളിർക്കുമ്പോളിന്. വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമ്മാണം.