- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിബു ജേക്കബിന്റെ മുന്തിരിവള്ളികൾ തളിർമ്പോൾ തെലുങ്കിലേക്ക്; മോഹൻലാൽ തകർത്തഭിനയിച്ച ഉലഹന്നാനായി വെങ്കിടേഷെത്തും; മീന തന്നെ നായികയാവുമെന്നും സൂചന
മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർമ്പോൾ എന്ന ജിബു ജേക്കബ് ചിത്രം തെലുങ്കിലേയ്ക്ക്. മോഹൻലാൽ ഗംഭീരമാക്കിയ ഉലഹന്നാൻ എന്ന കഥാപാത്രത്തൈ തെലുങ്കിൽ പുനരവതരിപ്പിക്കുക വെങ്കിടേഷായിരിക്കും. മീന തന്നെയായിരിക്കും നായികയെന്നും ധാരണയായിട്ടുണ്ട്. ചിത്രത്തിന്റെ ജനപ്രീതി ശ്രദ്ധയിൽപ്പെട്ട വെങ്കിടേഷ് തന്നെയാണ് ചിത്രം തലുങ്കിൽ റീമേക്ക് ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചത്. ഇതിന്റെ അണിയറ ചർച്ചകൾ പുരോഗമിക്കുകയാണ്. മോഹൻലാൽ-മീന കൂട്ടുകെട്ടിന്റെ തന്നെ സൂപ്പർഹിറ്റ് ദൃശ്യം തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്തപ്പോഴും വെങ്കിടേഷായിരുന്നു നായകൻ. തെലുങ്കിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു അത്. ഇതിനുശേഷം മോഹൻലാലിന്റെ രണ്ട് ചിത്രങ്ങൾ തെലുങ്കിൽ ഇറങ്ങി. മനമാന്തയും ജനത ഗ്യാരേജും. രണ്ടും ചരിത്രം കുറിച്ച വിജയങ്ങളുമായി. ക്രിസ്മസ് കാലത്ത് തിയേറ്റർ സമരം കാരണം റിലീസ് ചെയ്യാൻ റിലീസ് ചെയ്യാൻ കഴിയാതെ പോയ മുന്തിരിവള്ളികൾ കഴിഞ്ഞയാഴ്ചയാണ് തിരശ്ശീല കണ്ടത്. 337 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം കൊണ്ട് തന്നെ എട്ട് കോടിയിലേറെ രൂപ കളക്റ്
മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർമ്പോൾ എന്ന ജിബു ജേക്കബ് ചിത്രം തെലുങ്കിലേയ്ക്ക്. മോഹൻലാൽ ഗംഭീരമാക്കിയ ഉലഹന്നാൻ എന്ന കഥാപാത്രത്തൈ തെലുങ്കിൽ പുനരവതരിപ്പിക്കുക വെങ്കിടേഷായിരിക്കും. മീന തന്നെയായിരിക്കും നായികയെന്നും ധാരണയായിട്ടുണ്ട്.
ചിത്രത്തിന്റെ ജനപ്രീതി ശ്രദ്ധയിൽപ്പെട്ട വെങ്കിടേഷ് തന്നെയാണ് ചിത്രം തലുങ്കിൽ റീമേക്ക് ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചത്. ഇതിന്റെ അണിയറ ചർച്ചകൾ പുരോഗമിക്കുകയാണ്. മോഹൻലാൽ-മീന കൂട്ടുകെട്ടിന്റെ തന്നെ സൂപ്പർഹിറ്റ് ദൃശ്യം തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്തപ്പോഴും വെങ്കിടേഷായിരുന്നു നായകൻ. തെലുങ്കിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു അത്. ഇതിനുശേഷം മോഹൻലാലിന്റെ രണ്ട് ചിത്രങ്ങൾ തെലുങ്കിൽ ഇറങ്ങി. മനമാന്തയും ജനത ഗ്യാരേജും. രണ്ടും ചരിത്രം കുറിച്ച വിജയങ്ങളുമായി.
ക്രിസ്മസ് കാലത്ത് തിയേറ്റർ സമരം കാരണം റിലീസ് ചെയ്യാൻ റിലീസ് ചെയ്യാൻ കഴിയാതെ പോയ മുന്തിരിവള്ളികൾ കഴിഞ്ഞയാഴ്ചയാണ് തിരശ്ശീല കണ്ടത്. 337 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം കൊണ്ട് തന്നെ എട്ട് കോടിയിലേറെ രൂപ കളക്റ്റ് ചെയ്യുകയും ചെയ്തു. വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോളാണ് ചിത്രം നിർമ്മിച്ചത്. വെള്ളിമങ്ങയ്ക്കുശേഷമുള്ള ജിബുവിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. സിന്ധുരാജിന്റേതാണ് തിരക്കഥ.