- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ റെയിൽ ഹൂൺസ് എന്താ ആഗോള ഭീകര സംഘടനയാണോ? മതിൽ ഹൂൺസ് അല്ലെങ്കിൽ മദർ ഓഫ് ആൾ ഹൂൺസിനെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
അടുത്തെയിടെ കേരളത്തിൽ പ്രത്യക്ഷപ്പെട്ട് കേരളത്തിലെ പത്രക്കാരെ ഞെട്ടിക്കുകയും റയിൽജീവിതം ദുസ്സഹം ആക്കുകയും ചെയ്ത റയിൽ ഹൂൺസ് എന്ന ആഗോള ഭീകര സംഘടന വാസ്തവത്തിൽ ഒരു ഭീകര ശിശു മാത്രമാണെന്നും യാഥാർത്ഥത്തിൽ നമ്മൾ പേടിക്കേണ്ടത് മതിൽ ഹൂൺസ് എന്ന അതി ഭീകരരെ ആണെന്നും ജനീവയിൽ നിന്നും ഞങ്ങളുടെ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു. 'ബെർലിനിലെ പൊളിഞ്ഞു വീണ മതിലിന്റെ ബാക്കിയിൽ മുതൽ പാലസ്റ്റീനിലെ കെട്ടിപ്പൊക്കിയ മതിലിന്റെ പുറത്തു വരെ ഞാൻ മതിൽഹൂണിന്റെ ഭീകരത നേരിട്ട് കണ്ടിട്ടുണ്ട്' ഈ വിഷയത്തെ പറ്റി ആധികാരികമായി പഠിച്ച മുരളി തുമ്മാരുകുടി പറയുന്നു. 'പാരീസിൽ, ലണ്ടനിൽ, ടോക്യോയിൽ, എന്തിനു ന്യൂ യോർക്കിലും സിഡ്നിയിലും പോലും ഇവർക്ക് വേരുകൾ ഉണ്ട്'. 'വാസ്തവത്തിൽ പാരീസിലോ വിയന്നയിലോ ഒക്കെ ഹണിമൂൺ നടത്താൻ കാശുകൊടുക്കാം എന്ന് പറഞ്ഞിട്ടും ജഗന്നാഥൻ ആ വഴി പോകാതിരുന്നത് ഈ മതിൽഹൂണിനെ പേടിച്ചിട്ടാണെന്ന് ആറാം തമ്പുരാനോട് അടുപ്പമുള്ളവർ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഗ്രഹങ്ങളിൽ നിന്നും താഴേക്ക് നോക്കുമ്പോൾ പ
അടുത്തെയിടെ കേരളത്തിൽ പ്രത്യക്ഷപ്പെട്ട് കേരളത്തിലെ പത്രക്കാരെ ഞെട്ടിക്കുകയും റയിൽജീവിതം ദുസ്സഹം ആക്കുകയും ചെയ്ത റയിൽ ഹൂൺസ് എന്ന ആഗോള ഭീകര സംഘടന വാസ്തവത്തിൽ ഒരു ഭീകര ശിശു മാത്രമാണെന്നും യാഥാർത്ഥത്തിൽ നമ്മൾ പേടിക്കേണ്ടത് മതിൽ ഹൂൺസ് എന്ന അതി ഭീകരരെ ആണെന്നും ജനീവയിൽ നിന്നും ഞങ്ങളുടെ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു.
'ബെർലിനിലെ പൊളിഞ്ഞു വീണ മതിലിന്റെ ബാക്കിയിൽ മുതൽ പാലസ്റ്റീനിലെ കെട്ടിപ്പൊക്കിയ മതിലിന്റെ പുറത്തു വരെ ഞാൻ മതിൽഹൂണിന്റെ ഭീകരത നേരിട്ട് കണ്ടിട്ടുണ്ട്' ഈ വിഷയത്തെ പറ്റി ആധികാരികമായി പഠിച്ച മുരളി തുമ്മാരുകുടി പറയുന്നു. 'പാരീസിൽ, ലണ്ടനിൽ, ടോക്യോയിൽ, എന്തിനു ന്യൂ യോർക്കിലും സിഡ്നിയിലും പോലും ഇവർക്ക് വേരുകൾ ഉണ്ട്'. 'വാസ്തവത്തിൽ പാരീസിലോ വിയന്നയിലോ ഒക്കെ ഹണിമൂൺ നടത്താൻ കാശുകൊടുക്കാം എന്ന് പറഞ്ഞിട്ടും ജഗന്നാഥൻ ആ വഴി പോകാതിരുന്നത് ഈ മതിൽഹൂണിനെ പേടിച്ചിട്ടാണെന്ന് ആറാം തമ്പുരാനോട് അടുപ്പമുള്ളവർ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഗ്രഹങ്ങളിൽ നിന്നും താഴേക്ക് നോക്കുമ്പോൾ പോലും മതിൽ ഹൂൺസിന്റെ ഭീകരതയുടെ ബാക്കി പത്രം കാണാൻ കഴിയും എന്ന് നാസയുടെ ഒരു രഹസ്യ റിപ്പോർട്ട് ഉണ്ട് (ഏത് തട്ടിപ്പ് ന്യൂസ് ആണെങ്കിലും ഒരു നാസ ബന്ധം നിർബന്ധം ആണ്).
അമേരിക്കൻ കുത്തക കമ്പനികൾക്ക് സ്‌പ്രൈ പെയിന്റിന്റെ ബിസിനസ്സ് ലോക വ്യാപകം ആയി വളർത്താൻ വേണ്ടി സി ഐ എ ആണ് മതിൽഹൂൺ സ്ഥാപിച്ചതെന്ന് ചിലർ ആരോപിക്കുന്നുണ്ട് (ഒരു കോണ്‌സ്പിരാസി തിയറി വേണം, അതിൽ സി ഐ എ യും). അതെ സമയം അമേരിക്ക കണ്ടുപിടിക്കുന്നതിനും രണ്ടായിരം വര്ഷം മുൻപ് ഭാരതത്തിലെ ക്ഷേത്രങ്ങളിൽ ചുവർ ചിത്രങ്ങൾ ഉണ്ടായിരുന്നു എന്നും അപ്പോൾ റെയിൽഹൂൺ ആണെങ്കിലും മതിൽഹൂൺ ആണെങ്കിലും ആ കാര്യത്തിൽ വിട്ടു വീഴ്ച ഇല്ല എന്ന് വേറൊരു അവകാശവാദവും ഉണ്ട്.
'കേരളത്തിൽ വൻ സാധ്യതയാണ് മതിൽഹൂൺസ് കാണുന്നത്. ലോകത്തിൽ ഏറ്റവും ചെറിയ പ്ലോട്ടുകളായി സ്ഥലത്തെ തിരിക്കുന്നതും മതിലുകൾ കെട്ടിപ്പൊക്കുന്നതും ഇവിടെ ആണ്. അപ്പോൾ ഇനി മതിൽ ഹൂൺസിന്റെ ഒരു 'ഗ്രോത്ത് മാർക്കറ്റ് ആണ് കേരളം' മതിൽഹൂണ്‌സിന്റെ ഒരു പ്രതിനിധി ടെലിഫോണിൽ ഞങ്ങളോട് പറഞ്ഞു.
'ആഗോള പരിചയം വച്ച് ഒരു കാര്യം പറയാം. അടിച്ചൊതുക്കാവുന്നവരോ പിടിച്ചു കെട്ടാവുന്നവരോ അല്ലാ ഈ മതിൽഹൂൺസ് ഭീകരർ, മതിൽ പൊളിച്ചു കളയുക അല്ലാതെ മതിൽഹൂൺസിനെ നേരിടാൻ വേറൊരു മാർഗവും ഇല്ല. ഹൂൺസിനെ പേടിക്കേണ്ടാത്ത ഒരു ഭാവിക്കുവേണ്ടി മതിലുകൾ പൊളിച്ചു കളയാൻ മലയാളി തയ്യാറാകുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.'
റെയിൽഹൂൺസ് പോലും, ചുമ്മാ സമയം കളയാതെ പോടാപ്പാ.