- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കരടിനെയ് കഴിച്ചാൽ മുടിയുണ്ടാകുമോ? മുരിങ്ങക്ക കഴിച്ചാൽ ഉത്തേജനം കൂടുമോ? സ്വർണം അരച്ചുകുടിച്ചാൽ നിറം വയ്ക്കുമോ? മുരളി തുമ്മാരുകുടി എഴുതുന്നു
മനുഷ്യൻ രോഗങ്ങളെപ്പറ്റിയോ ചികിത്സയെപ്പറ്റിയോ മനസ്സിലാക്കുന്നതിനു മുൻപുള്ള കാലത്ത് ചില 'പാറ്റേൺ റെക്കഗ്‌നിഷൻ' നോക്കിയാണ് മരുന്നുകൾ തീരുമാനിച്ചിരുന്നത്. മേലാസകലം രോമമുള്ള കരടിയുടെ നെയ്യ് മുടിയുണ്ടാവാനും, വടി പൊലീരിക്കുന്ന മുരിങ്ങക്ക പുരുഷന്റെ ഉത്തേജനത്തിനും നല്ലതാണെന്നും ഒക്കെയുള്ള ചിന്താഗതി അങ്ങനെ ഉണ്ടായതാണ്. ലോകത്തെ പഴയകാല വൈദ്യശാഖകൾ ഏതെടുത്താലും ഈ ചിന്താഗതിയുടെ പ്രഭാവം കാണാം. ഗവേഷണവും പുരോഗതിയും ഇല്ലാത്ത വൈദ്യശാഖകളിൽ ഈ പ്രാകൃത ചികിത്സാരീതികൾ ഇപ്പോഴും ഇതുകൊണ്ടു നടക്കുന്നു. പാരിസ്ഥിതിക ബോധം കൂടിയ പുതിയ അവസരം മുതലാക്കി ചിലർ ഇതിനെ 'പ്രകൃതി ചികിത്സ' എന്നു വിളിച്ചു മാർക്കറ്റ് ചെയ്യുന്നു. ഈ പരാക്രമമൊക്കെ പച്ചക്കറികളോട് മാത്രമായിരുന്നെങ്കിൽ ഒരു കുഴപ്പവുമില്ലായിരുന്നു. മണ്ടന്മാരായ കുറെ ആണുങ്ങൾ മുരിങ്ങാക്കായും, മണ്ടികളായ സ്ത്രീകൾ ചുരക്കജ്യൂസും ശീലമാക്കിയാൽ അതുകൊണ്ട് ലോകത്തിനൊരു ബുദ്ധിമുട്ടും ഉണ്ടാവാനില്ല. എന്നാൽ സ്വർണ്ണത്തിന്റെ നിറം കണ്ടിട്ട് ആ നിറമുണ്ടാകാൻ കൊച്ചിന് പൊന്നരച്ചു കൊടുക്കുന്നത് ശുദ്ധ
മനുഷ്യൻ രോഗങ്ങളെപ്പറ്റിയോ ചികിത്സയെപ്പറ്റിയോ മനസ്സിലാക്കുന്നതിനു മുൻപുള്ള കാലത്ത് ചില 'പാറ്റേൺ റെക്കഗ്‌നിഷൻ' നോക്കിയാണ് മരുന്നുകൾ തീരുമാനിച്ചിരുന്നത്. മേലാസകലം രോമമുള്ള കരടിയുടെ നെയ്യ് മുടിയുണ്ടാവാനും, വടി പൊലീരിക്കുന്ന മുരിങ്ങക്ക പുരുഷന്റെ ഉത്തേജനത്തിനും നല്ലതാണെന്നും ഒക്കെയുള്ള ചിന്താഗതി അങ്ങനെ ഉണ്ടായതാണ്. ലോകത്തെ പഴയകാല വൈദ്യശാഖകൾ ഏതെടുത്താലും ഈ ചിന്താഗതിയുടെ പ്രഭാവം കാണാം. ഗവേഷണവും പുരോഗതിയും ഇല്ലാത്ത വൈദ്യശാഖകളിൽ ഈ പ്രാകൃത ചികിത്സാരീതികൾ ഇപ്പോഴും ഇതുകൊണ്ടു നടക്കുന്നു. പാരിസ്ഥിതിക ബോധം കൂടിയ പുതിയ അവസരം മുതലാക്കി ചിലർ ഇതിനെ 'പ്രകൃതി ചികിത്സ' എന്നു വിളിച്ചു മാർക്കറ്റ് ചെയ്യുന്നു.
ഈ പരാക്രമമൊക്കെ പച്ചക്കറികളോട് മാത്രമായിരുന്നെങ്കിൽ ഒരു കുഴപ്പവുമില്ലായിരുന്നു. മണ്ടന്മാരായ കുറെ ആണുങ്ങൾ മുരിങ്ങാക്കായും, മണ്ടികളായ സ്ത്രീകൾ ചുരക്കജ്യൂസും ശീലമാക്കിയാൽ അതുകൊണ്ട് ലോകത്തിനൊരു ബുദ്ധിമുട്ടും ഉണ്ടാവാനില്ല. എന്നാൽ സ്വർണ്ണത്തിന്റെ നിറം കണ്ടിട്ട് ആ നിറമുണ്ടാകാൻ കൊച്ചിന് പൊന്നരച്ചു കൊടുക്കുന്നത് ശുദ്ധ അസംബന്ധം ആണ്. കേരളത്തിലിപ്പോഴും വിദ്യാസമ്പന്നർ വരെ ചെയ്യുന്ന കാര്യമാണിത്. സൗത്ത് അമേരിക്കയിൽ (അവരുടെ കുട്ടികൾക്ക് ആവശ്യത്തിന് നിറമുള്ളതു കൊണ്ടാകാം) കുട്ടികളുടെ ത്വക്കിന് മാർദവമുണ്ടാവാൻ തിളങ്ങുന്ന പ്രതലമുള്ള മെർക്കുറി ഇട്ടാണ് കുഞ്ഞിന്റെ മുറി അലങ്കരിക്കുന്നത്. മണ്ടത്തരം ഒരു ഭൂഖണ്ഡത്തിന്റെയും കുത്തകയല്ല.
പക്ഷെ യഥാർത്ഥ ദുരന്തം മനുഷ്യന് താല്പര്യമുള്ള 'ഗുണങ്ങൾ' മൃഗങ്ങളുടെ അവയവത്തിൽ ആകുമ്പോഴാണ്. റൈനോയുടെ കൊമ്പും കടുവയുടെ പുല്ലിംഗവും ഒക്കെ മനുഷ്യൻ നോട്ടമിട്ടാൽപ്പിന്നെ അവരുടെ കാര്യം പോക്കാ. പ്രത്യേകിച്ചും ഈ വിശ്വാസം ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള ചൈനയിലും, കടുവയും റൈനോയും ഒക്കെ പാവപ്പെട്ട രാജ്യങ്ങളിലുമാകുമ്പോൾ ട്രാജഡി ഊഹിക്കാവുന്നതേയുള്ളൂ. ഇതൊക്കെവച്ചു നോക്കുമ്പോൾ മനുഷ്യനെ കുമ്പളങ്ങാ ജ്യൂസ് കുടിപ്പിക്കുന്ന നമ്മുടെ 'ഡോക്ടർമാർ' ഒക്കെ എത്ര സാധു.
പക്ഷെ ഈ പുല്ലിംഗത്തിന്റെ കാര്യത്തിൽ ഇന്ത്യയെപ്പോലെ തന്നെ അല്പം പോരായ്മയുള്ള സ്ഥലമാണ് ചൈനയും. പക്ഷെ ചൈന ആയതിനാൽ അതിനവർ മുസ്‌ലിയും മുരിങ്ങക്കായും ഒന്നുമല്ല കഴിക്കുന്നത്. തരം കിട്ടുമ്പോളൊക്കെ പന്നിയുടെയോ പോത്തിന്റെയോ പുല്ലിംഗം വെട്ടി ശാപ്പിടും. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്നല്ലേ.
അങ്ങനെയുള്ള പുല്ലിംഗ പരിമിതർക്കു വേണ്ടി മാത്രം ഒരു റെസ്റ്റോറന്റ് ബീജിങ്ങിൽ ഉണ്ട്. പന്നി മുതൽ കുതിര വരെയുള്ള മൃഗങ്ങളുടെ പുല്ലിംഗം മാത്രമേ മെനുവിൽ ഉള്ളൂ. കൂടുതൽ ഡീറ്റെയിൽസ് പറയുന്നില്ല. (എന്റെ വായനക്കാരിൽ പുല്ലിംഗപരിമിതർ ഉണ്ടെങ്കിൽ പ്രൈവറ്റ് മെസ്സേജ് അയച്ചാൽ അഡ്ഡ്രസ് പറഞ്ഞു തരാം). പക്ഷെ ഒരു കണ്ടീഷൻ, അങ്ങനെയുള്ളവരുടെ പേര് ഞാൻ വെട്ടും. എന്റെ സുഹൃദ് സംഘത്തിന്റെ ശരാശരി ഐ ക്യു കൂട്ടുകയാണ് എന്റെ ലക്ഷ്യം എന്നു ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ വാക്സിൻ എടുക്കാതിരിക്കുകയും, ഉത്തേജനത്തിനു മുരിങ്ങക്ക കഴിക്കുകയും, കുട്ടികൾക്ക് പൊന്നരച്ചു കൊടുക്കുകയും, പുല്ലിംഗത്തിനു വലുപ്പം കൂട്ടാൻ കഴുതയുടെ പുല്ലിംഗത്തിൽ നോട്ടമിടുകയും ചെയ്യുന്ന പ്രാകൃത ചികിത്സക്കാർക്ക് ഇവിടെ ഇടമില്ല.
ശ്രദ്ധിക്കുക: നമ്മൾ ഫേസ്‌ബുക്കുകാരും മാദ്ധ്യമങ്ങളും ഒത്തു ശ്രമിച്ചാൽ 'പ്രകൃതി'യെ പ്രകൃതി ചികിത്സക്കാരിൽ നിന്നും മോചിപ്പിക്കാം. അവർ പ്രാകൃതചികിത്സ എന്ന പേര് ഉപയോഗിച്ചോട്ടെ. അതാവുമ്പോൾ നല്ല പഴക്കം തോന്നുകയും ചെയ്യും. പ്രാകൃത മനുഷ്യൻ വാക്‌സിൻ ഒന്നും എടുക്കാതിരുന്നിട്ടും പാവക്ക കഴിച്ചും സിംഹത്തെ ഓടിച്ചിട്ടു പിടിച്ചുമൊക്കെ 120 വയസ്സു വരെ ജീവിച്ചു എന്നാണല്ലോ അവരുടെ പ്രൊപ്പഗാണ്ട. അപ്പോൾ 'പ്രാകൃതം' ആണ് കൂടുതൽ ചേരുന്നത്.