- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മക്കളെ കണ്ടും മാംപൂവ് കണ്ടും ലൈക്ക് കണ്ടും അഹങ്കരിക്കരുത്, എല്ലാ ലൈക്കും ലൈക്ക് അല്ല കുട്ടീ..! തെരഞ്ഞെടുപ്പ് ജ്വരം കാരണം ടെൻഷൻ അടിച്ചിരിക്കുന്ന എല്ലാവർക്കും വേണ്ടി ലൈക്കിന്റെ ഒരു താത്വിക അവലോകനം: മുരളി തുമ്മാരുകുടി എഴുതുന്നു..
ലൈക്കുകൾ പല തരം The 'Lazy' Like - ഒന്നും ആലോചിക്കാനില്ല, ആർക്കും എപ്പോഴും ഒരു ബുദ്ധിമുട്ടും ഇല്ലാതെ കൊടുക്കാവുന്നതാണ്. പ്രൊഫൈൽ ചിത്രം മാറ്റുമ്പോൾ ഇതിന്റെ കുത്തൊഴുക്കാണ്. ഇന്റർനെറ്റിൽ ഏറ്റവും കൈമ്മാറ്റം ചെയ്യപ്പെടുന്നത് ഇതാണ്. The 'Like You' Like - ഇതുകൊടുക്കുന്നത് പോസ്‌റിനോടുള്ള ഇഷ്ടം കൊണ്ടല്ല, പോസ്റ്റുന്ന ആളോടുള്ള താല്പര്യം കാണിക്കാനാണ്. ഞാൻ കണ്ടു എന്നോ കാണുന്നുണ്ട് എന്നോ ഒക്കെയേ അർഥം ഉള്ളൂ. ഓഫീസിൽ ആരെങ്കിലും പുതിയ ഷർട്ടിട്ടു വരുംബോൾ നന്നായി എന്ന് പറയുന്നത് പോലെ. The 'Love You' Like - പ്രേമിക്കുന്ന പെണ്ണിനും കല്യാണം ഉറപ്പിച്ചിരിക്കുന്ന ചെറുക്കനും ഒക്കെ വാരിക്കോരി കൊടുക്കുന്ന ലൈക്ക്. എന്ത് പൊസ്റ്റിയാലും ലൈക്ക് ഉറപ്പാണ്. ഇതൊക്കെ പിൽക്കാലത്ത് പാരയായി വരും. ഓർത്തോ, ഓർത്താൽ നന്ന്. 'പണ്ടൊക്കെ ഞാൻ എന്തിട്ടാലും ചേട്ടൻ ലൈക്കുമായിരുന്നു, എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്' The 'Clue' Like - പ്രേമിക്കാൻ ഇഷ്ടമുള്ളവർക്ക് സൂചനയായി കൊടുക്കുന്ന ലൈക്ക്. പോയാൽ ഒരു ലൈക്ക് , കിട്ടിയാലോ ? The 'Celebrity' Like
ലൈക്കുകൾ പല തരം
The 'Lazy' Like - ഒന്നും ആലോചിക്കാനില്ല, ആർക്കും എപ്പോഴും ഒരു ബുദ്ധിമുട്ടും ഇല്ലാതെ കൊടുക്കാവുന്നതാണ്. പ്രൊഫൈൽ ചിത്രം മാറ്റുമ്പോൾ ഇതിന്റെ കുത്തൊഴുക്കാണ്. ഇന്റർനെറ്റിൽ ഏറ്റവും കൈമ്മാറ്റം ചെയ്യപ്പെടുന്നത് ഇതാണ്.
The 'Like You' Like - ഇതുകൊടുക്കുന്നത് പോസ്‌റിനോടുള്ള ഇഷ്ടം കൊണ്ടല്ല, പോസ്റ്റുന്ന ആളോടുള്ള താല്പര്യം കാണിക്കാനാണ്. ഞാൻ കണ്ടു എന്നോ കാണുന്നുണ്ട് എന്നോ ഒക്കെയേ അർഥം ഉള്ളൂ. ഓഫീസിൽ ആരെങ്കിലും പുതിയ ഷർട്ടിട്ടു വരുംബോൾ നന്നായി എന്ന് പറയുന്നത് പോലെ.
The 'Love You' Like - പ്രേമിക്കുന്ന പെണ്ണിനും കല്യാണം ഉറപ്പിച്ചിരിക്കുന്ന ചെറുക്കനും ഒക്കെ വാരിക്കോരി കൊടുക്കുന്ന ലൈക്ക്. എന്ത് പൊസ്റ്റിയാലും ലൈക്ക് ഉറപ്പാണ്. ഇതൊക്കെ പിൽക്കാലത്ത് പാരയായി വരും. ഓർത്തോ, ഓർത്താൽ നന്ന്. 'പണ്ടൊക്കെ ഞാൻ എന്തിട്ടാലും ചേട്ടൻ ലൈക്കുമായിരുന്നു, എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്'
The 'Clue' Like - പ്രേമിക്കാൻ ഇഷ്ടമുള്ളവർക്ക് സൂചനയായി കൊടുക്കുന്ന ലൈക്ക്. പോയാൽ ഒരു ലൈക്ക് , കിട്ടിയാലോ ?
The 'Celebrity' Like - വല്യ പുള്ളികൾ ആവുംബോൾ അവർ എന്ത് പറഞ്ഞാലും ലൈക്കോട് ലൈക്ക് ആണ്. 'ഇന്ന് എനിക്ക് കൊണ്‌സ്ടിപ്പേഷൻ' ആണെന്ന് അംബിതാഭ് ബച്ചൻ പറഞ്ഞാലും പത്തു ലക്ഷം ലൈക്ക് ഉറപ്പാണ്. അത് അദ്ദേഹത്തിന് മലബന്ധം ഉണ്ടാകുന്നത് ആരാധകർ ഇഷ്ടപ്പെടുന്നതുകൊണ്ടല്ല
The 'I am Smart Too' Like - ബുദ്ധിജീവികൾ എന്ന് നമ്മളോ മറ്റുള്ളവരോ കരുതുന്നവർ എന്ത് പറഞ്ഞാലും കിടക്കട്ടെ ഒരു ലൈക്ക്. ഞാനും ഇതൊക്ക ശ്രദ്ധിക്കുന്നുണ്ട് എന്ന് നാലാൾ കാണട്ടെ അത്ര മാത്രം. ഞാൻ ഇത് പൊതുവെ കൊടുക്കാറില്ല, ഞാൻ ബുദ്ധി ജീവി അല്ല എന്ന് എല്ലാവർക്കും അറിയാം.
The 'I am Progressive' Like - ലിംഗ സമത്വം, മതേതരത്വം എന്നിങ്ങനെ പുരോഗമന വിഷയങ്ങൾ കണ്ടാൽ സ്വഭാവത്തിൽ എത്ര പിന്തിരിപ്പൻ ആണെങ്കിലും മൊത്തമായി കൊടുക്കുന്ന ലൈക്ക്. ഈ ലൈക്ക് ഒക്കെ കണ്ടു ഇവർ പുരോഗമനക്കാർ ആണെന്ന് വിചാരിക്കുന്നത് ബയോ ഡാറ്റ യിൽ എഴുതിയ കണ്ടു ഒരാൾ നല്ല മാനേജർ ആണെന്ന് കരുതുന്ന പോലെ ആണ്. എല്ലാ പുരോഗമന ലൈക്കിനു പിന്നിലും ഒരു മൂരാച്ചി ഒളിഞ്ഞിരിപ്പുണ്ട്. ഇത് ഞാൻ മൊത്തമായി കൊടുക്കാറുണ്ട്.
The 'Reciprocal' Like - സാധാരണ നമുക്ക് ലൈക്ക് തരുന്നവർ എന്തെങ്കിലും പൊസ്റ്റിയാൽ തിരിച്ചു കൊടുക്കുന്നത്. ഇത് നാട്ടു നടപ്പ് ആണല്ലോ, ഹോട്ടലിൽ കയറുമ്പോൾ ഒരിക്കൽ ഒരാൾ ബില്ല് കൊടുത്താൽ അടുത്ത തവണ നമ്മൾ ഡീസന്റ് ആണെങ്കിൽ തിരിച്ചും കൊടുക്കുമല്ലോ. ഇങ്ങനെ പോലും ബില്ല് കൊടുക്കാത്തതും കാശ് ചെലവില്ലെങ്കിലും ലൈക്ക് തിരിച്ചു തരാത്തതും ആയ പിശുക്കന്മാരും ഈ ലോകത്ത് ഉണ്ട്.
The 'Sympathy' Like - സാധാരണ ഒന്നും പോസ്‌റാതെ അവരുടെ ജീവിതത്തിൽ വലിയ സംഭവം ഒന്നും ഇല്ല എന്ന് കരുതി ഇരിക്കുന്ന ആളുകൾ വല്ലപ്പോഴും അരിച്ചാക്കിന്റെ എങ്കിലും പടമിട്ടാൽ സഹതാപം കൊണ്ട് നമ്മൾ കൊടുക്കുന്ന ലൈക്ക്.
The 'For Females Only' Like - സ്ത്രീകളുടെ പോസ്റ്റിൽ ചുമ്മാ കയറി ഇടുന്ന ലൈക്ക്. വിഷയം എന്താകണം സ്ത്രീ ആരായിരിക്കണം എന്നോ ഇല്ല. സ്ത്രീ ആയിരിക്കണം എന്ന് തന്നെ ഇല്ല പ്രൊഫൈലിലെ പടം പെൺകുട്ടിയുടെ ആയിരിക്കണം എന്നേ ഉള്ളൂ. നാട്ടിൽ ഇതിന്റെ വലിയ കൃഷി ഉള്ളവർ ഉണ്ട്, വിളവെടുക്കുന്നവരും.
The 'Like' Like - ഇത് സത്യം ഉള്ള ലൈക്ക് ആണ്. ഇതിനാണ് സുക്കാർ അണ്ണൻ ലൈക്ക് ഉണ്ടാക്കിയത് തന്നെ. നമ്മൾ പൊസ്റ്റിയതു വായിച്ച് മനസ്സിലാക്കി ഇഷ്ടപ്പെട്ടാൽ കൊടുക്കുന്നതാണ്. അപൂർവമായേ ഇത് കിട്ടാറുള്ളൂ. പക്ഷെ കിട്ടുന്നതെല്ലാം ഇതിൽ വരവ് വയ്ക്കാനാണ് നമുക്കിഷ്ടം.
The Missed Like - ഇതൊരു സൈക്കോളോജിക്കൽ ആയുധം ആണ്. സ്ഥിരം നമുക്കിട്ടു ലൈക്കുന്ന ഒരാൾ, പ്രത്യേകിച്ച് ഭാര്യയോ കാമുകിയോ ഒക്കെ, നമ്മെ ലൈക്ക് ചെയ്യാതിരിക്കുന്നത്. പത്തു ലൈക്കിനെക്കൾ ഫലം ചെയ്യും.