- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷക്കണക്കിന് രൂപയുടെ കാറുകൾ വാങ്ങുന്നവർ എന്തുകൊണ്ട് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പതിനായിരം രൂപയുടെ കുട്ടികളുടെ സീറ്റ് വാങ്ങുന്നില്ല? നിയമം വരാൻ കാത്തിരിക്കേണ്ട; നമുക്ക് മക്കളുടെ ജീവൻ കാക്കാൻ രംഗത്തിറങ്ങാം: ഒരു കുഞ്ഞു ജീവന്റെ വിലയെക്കുറിച്ച് മുരളി തുമ്മാരുകുടി
രണ്ടായിരത്തി പതിമൂന്നിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് ഞാൻ സുരക്ഷയെക്കുറിച്ച് ഒരു സെമിനാർ നടത്തിയിരുന്നു. കടൽ തൊട്ട് ആകാശം വരെയുള്ള എല്ലായിടത്തെയും സുരക്ഷാ വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. അന്ന് രണ്ടാമൻ ഇന്നത്തെപ്പോലെ അത്ര അറിയപ്പെട്ടിരുന്ന ആളല്ല, സുരക്ഷ വിഷയത്തിന് അന്നിത്ര ഡിമാൻഡും ഇല്ല. എന്നാലും അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടു ദിവസത്തെ സെമിനാർ നന്നായി നടത്താൻ സാധിച്ചു. സെമിനാറിൽ റോഡ് സുരക്ഷയെപ്പറ്റി സംസാരിക്കുന്‌പോൾ ഡെമോ കാണിക്കാൻ കാറിൽ ഉപയോഗിക്കുന്ന ഒരു Child Safety Seat മേടിക്കാൻ ഞാൻ കേരളത്തിൽ ഏറെ അന്വേഷിച്ചു. ഒരു രക്ഷയും ഇല്ല. അവസാനം എന്റെ സുഹൃത്ത് ജോസി ദുബായിൽ നിന്നും ഒരു സീറ്റുമായി നാട്ടിലെത്തി. കാർ സീറ്റിന്റെ വില അയ്യായിരം രൂപ, ടിക്കറ്റിന്റെ വില പതിനയ്യായിരം . ഇന്ത്യയിൽ ഏറ്റവും ലക്ഷ്വറി കാറുകൾ വിറ്റുപോകുന്ന സംസ്ഥാനമാണ് അന്ന് കേരളം. പത്തുലക്ഷത്തിന് മുകളിലുള്ള കാറുകൾ റോഡുകളിൽ സുലഭം. എന്നിട്ട് പോലും കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഉതകുന്ന - പതിനായിരം രൂപ മാത്രം വിലയുള്ള ഒരു സ
രണ്ടായിരത്തി പതിമൂന്നിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് ഞാൻ സുരക്ഷയെക്കുറിച്ച് ഒരു സെമിനാർ നടത്തിയിരുന്നു. കടൽ തൊട്ട് ആകാശം വരെയുള്ള എല്ലായിടത്തെയും സുരക്ഷാ വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. അന്ന് രണ്ടാമൻ ഇന്നത്തെപ്പോലെ അത്ര അറിയപ്പെട്ടിരുന്ന ആളല്ല, സുരക്ഷ വിഷയത്തിന് അന്നിത്ര ഡിമാൻഡും ഇല്ല. എന്നാലും അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടു ദിവസത്തെ സെമിനാർ നന്നായി നടത്താൻ സാധിച്ചു.
സെമിനാറിൽ റോഡ് സുരക്ഷയെപ്പറ്റി സംസാരിക്കുന്‌പോൾ ഡെമോ കാണിക്കാൻ കാറിൽ ഉപയോഗിക്കുന്ന ഒരു Child Safety Seat മേടിക്കാൻ ഞാൻ കേരളത്തിൽ ഏറെ അന്വേഷിച്ചു. ഒരു രക്ഷയും ഇല്ല. അവസാനം എന്റെ സുഹൃത്ത് ജോസി ദുബായിൽ നിന്നും ഒരു സീറ്റുമായി നാട്ടിലെത്തി. കാർ സീറ്റിന്റെ വില അയ്യായിരം രൂപ, ടിക്കറ്റിന്റെ വില പതിനയ്യായിരം .
ഇന്ത്യയിൽ ഏറ്റവും ലക്ഷ്വറി കാറുകൾ വിറ്റുപോകുന്ന സംസ്ഥാനമാണ് അന്ന് കേരളം. പത്തുലക്ഷത്തിന് മുകളിലുള്ള കാറുകൾ റോഡുകളിൽ സുലഭം. എന്നിട്ട് പോലും കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഉതകുന്ന - പതിനായിരം രൂപ മാത്രം വിലയുള്ള ഒരു സീറ്റിന് നാട്ടിൽ ഡിമാൻഡ് ഇല്ല എന്നത് എന്നെ ഏറെ വിഷമിപ്പിച്ചു.
വർഷം അഞ്ചു കഴിഞ്ഞു. കുട്ടികളുടെ കാർസീറ്റ് ഇപ്പോൾ കേരളത്തിൽ ലഭ്യമാണെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ കാറുകൾ, അതും ഫുൾ ഓപ്ഷൻ വാങ്ങുന്നവർ, ഇപ്പോഴും പതിനായിരം രൂപ കുട്ടികളുടെ സീറ്റിനായി ചെലവാക്കുന്നില്ല.
കുട്ടികളെ പുറകിലത്തെ സീറ്റിൽ കാർ സീറ്റുകളിൽ മാത്രമേ പന്ത്രണ്ടു വയസ്സ് വരെ ഇരുത്താൻ പാടുള്ളൂ എന്ന് നിയമം ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. ഒരു വർഷം പത്തു കുഞ്ഞുങ്ങളുടെ ജീവൻ എങ്കിലും അങ്ങനെ രക്ഷപെടും. പക്ഷെ അതൊക്കെ എന്നെങ്കിലും വരുമോ?, വന്നാൽ തന്നെ 'പൊലീസ് പിടിക്കില്ല' എന്ന് വന്നാൽ ആളുകൾ ശ്രദ്ധിക്കുമോ?
നിയമം വരാനൊന്നും എന്റെ വായനക്കാർ കാത്തിരിക്കേണ്ട കാര്യമില്ല. നിങ്ങൾക്ക് ഒരു കാറുണ്ടെങ്കിൽ ഉടൻ ഒരു ചൈൽഡ് സേഫ്റ്റി സീറ്റ് വാങ്ങിവെക്കുക. കുട്ടികൾ കാറിലുണ്ടെങ്കിൽ തീർച്ചയായും അത് ഉപയോഗിക്കുക. നിങ്ങളുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാം എന്നത് മാത്രമല്ല അതിന്റെ ഗുണം. ഒരിക്കൽ പോലും അപകടം ഉണ്ടായില്ലെങ്കിലും ചൈൽഡ് സീറ്റിൽ ഇരുന്നു വളരുന്ന കുഞ്ഞിന് സുരക്ഷ എന്നത് ജീവിതത്തിന്റെയും ചിന്തയുടെയും ഭാഗമാകും. കുഞ്ഞിന്റെ ഭാവിയിൽ നിങ്ങൾ നടത്തുന്ന ഏറ്റവും ലാഭമുള്ള നിക്ഷേപമായിരിക്കും അത്. ഇനി ഒരു കുഞ്ഞിന്റെ ചോര നമ്മുടെ കാറിൽ വീഴരുത്. രക്ഷിച്ചെടുക്കാവുന്ന ഒരു ജീവനും നമ്മൾ വിട്ടുകളയരുത്.
ജനീവയിൽ നിങ്ങൾ ഒരു ടാക്‌സി വിളിക്കുമ്പോൾ അതിൽ ചൈൽഡ് സീറ്റ് ഇല്ലെങ്കിൽ, നിങ്ങളുടെ കൂടെ കുട്ടികളുണ്ടെങ്കിൽ അവർ ഓട്ടം വരില്ല. എന്റെ മരുമകൻ ലണ്ടനിൽ നിന്നും വർഷത്തിൽ ഒന്നോ രണ്ടോ തവണ വരുമ്പോൾ മകൾ നന്ദക്ക് ഉപയോഗിക്കാൻ വേണ്ടി മാത്രം ഞാൻ ഒരു ചൈൽഡ് സേഫ്റ്റി സീറ്റ് വാങ്ങിവെച്ചിട്ടുണ്ട്.
അതുപോലെ നിങ്ങളും ദൂരയാത്രക്കൊക്കെ പോകുമ്പോൾ ബന്ധുക്കളുടെ അല്ലെങ്കിൽ കൂട്ടുകാരുടെ കുട്ടികൾ ഉണ്ടെങ്കിൽ ചൈൽഡ് സീറ്റ് ഉറപ്പാക്കണം. കുട്ടികൾ സുരക്ഷിതർ ആകട്ടെ, രക്ഷാ ബോധം കൂട്ടുകാരിലേക്കും പടരട്ടെ. (ഇതൊന്നും നിങ്ങളുടെ നിർബന്ധം അല്ല, ആ എം ടി രണ്ടാമന്റെ ഐഡിയ ആണെന്ന് പറഞ്ഞാൽ മതി).