- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാഷ്ട്രീയ അജണ്ടകളിൽ നിന്ന് സൃഷ്ടികൾ സംരക്ഷിക്കേണ്ടത് പ്രധാനം'; ഒ.ടി.ടി കണ്ടന്റിന് ഏർപ്പെടുത്തിയ നിയന്ത്രണം നിയമപരമായി നേരിടണമെന്ന് മുരളി ഗോപി
തിരുവനന്തപുരം: ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഒറ്റക്കെട്ടായി നിയമപരമായി തന്നെ ഈ തീരുമാനത്തെ നേരിടണമെന്നും, ഉടൻ തന്നെ ഇതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു. സേ നോ ടു സെൻസർഷിപ്പ് എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ്.
പോസ്റ്റിന്റെ പൂർണരൂപം:
'സർക്കാർ നിയന്ത്രണങ്ങൾ, രാഷ്ട്രീയ അജണ്ട, പ്രത്യയശാസ്ത്ര പ്രചരണം തുടങ്ങിയവയിൽ നിന്ന് സൃഷ്ടികളുടെ ഉള്ളടക്കം സംരക്ഷിക്കേണ്ടത് ഏതൊരു ജനാധിപത്യത്തിലും പ്രധാനമാണ്. നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി നിയമപരമായി നേരിടേണ്ടതുണ്ട്. അത് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.'
ഓൺലൈൻ മാധ്യമങ്ങളെയും ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും വാർത്താനിയന്ത്രണ മന്ത്രാലയത്തിന് കീഴിലാക്കിക്കൊണ്ടാണ് കേന്ദ്രസർക്കാർ നടപടിയുണ്ടായിരിക്കുന്നത്. നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം അടക്കമുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകൾക്കും ഓൺലൈൻ മാധ്യമങ്ങൾ പബ്ലിഷ് ചെയ്യുന്ന കണ്ടന്റുകൾക്കും ഇനി മുതൽ നിയന്ത്രണം ബാധകമായിരിക്കും.