കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ലെന്ന് മുരളി ഗോപി. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ സംഭവത്തിലാണ് മുരളി ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരമെന്നും മുരളി ഗോപി പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ആരോപണവിധേയൻ മാത്രമാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്തും പ്രതികരിച്ചിരുന്നു. പൊലീസ് കുറ്റം ചാർത്തിയതുകൊണ്ട് ഒരിക്കലും ദിലീപ് കുറ്റവാളിയാകുന്നില്ല.

കേസ് തെളിഞ്ഞാൽ മാത്രമേ അദ്ദേഹം കുറ്റവാളിയാകൂ. ഈ രീതിയിൽ അല്ലെങ്കിലും മറ്റൊരു തരത്തിൽ ഇതുപോലൊരു അവസ്ഥലയിലൂടെ ഞാനും എന്റെ കുടുംബവും കടന്നുപോയിട്ടുണ്ടെന്നും ശ്രീശാന്ത് പ്രതികരിച്ചിരുന്നു.