- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
എത്ര ദുഃഖകരമായ വാർത്ത; ഒറ്റ രാത്രിയിൽ ഒരു ഒരു പിഴവുകൊണ്ട് ആ കുട്ടികളുടെ ജീവിതം എങ്ങനെ മാറിപ്പോയിരിക്കുന്നു; ഓടുന്ന ട്രെയിനിലെ തുറന്നു കിടക്കുന്ന വാതിലുകൾക്ക് ഇനി എങ്കിലും പരിഹാരമുണ്ടാകുമോ?
രാത്രി മൂന്നു കുഞ്ഞുങ്ങളും ആയി ട്രെയിൻ യാത്ര ചെയ്ത 'അമ്മ ട്രെയിനിൽ നിന്നും വീണു മരിച്ചു എന്നതാണ് വാർത്ത. അറിഞ്ഞിടത്തോളം സ്വാഭാവിക മരണം ആണ്. എന്തൊരു കഷ്ടം. ഒറ്റ രാത്രിയിൽ ഒരു ഒരു പിഴവുകൊണ്ട് ആ കുട്ടികളുടെ ജീവിതം എങ്ങനെ മാറിപ്പോയിരിക്കുന്നു. ട്രെയിൻ ഓടുമ്പോൾ തുറക്കാവുന്ന വാതിലുകൾ ഇപ്പോൾ ഞാൻ ഇന്ത്യയിൽ മാത്രമേ കണ്ടിട്ടുള്ളൂ. അതുകൊണ്ടു തന്നെ ട്രെയിൻ യാത്ര ചെയ്യുമ്പോൾ ഇക്കാര്യം വളരെ ശ്രദ്ധിക്കണം. രാത്രിയിൽ, കുട്ടികൾ ഒറ്റക്ക് ടോയിലറ്റിൽ പോകുമ്പോൾ ഒക്കെ ഏറെ ശ്രദ്ധ വേണം. ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല. രണ്ടായിരത്തി പതിനഞ്ചിൽ ഇരുപത്തി എണ്ണായിരം ആളുകൾ ആണ് റയിൽവേ അപകടങ്ങളിൽ മരിച്ചത്. ഇതിൽ ബഹുഭൂരിപക്ഷവും ട്രെയിനുകൾ പാളം തെറ്റിയോ കൂട്ടിയിടിച്ചോ എന്തിന് ലെവൽ ക്രോസ്സിൽ വാഹനങ്ങളും ആയി കൂട്ടിയിടിച്ചോ ഒന്നും ഉണ്ടാകുന്നതല്ല. ഈ സംഭവത്തിലെ പോലെ അറിയാതെ പുറത്തേക്ക് വീണ്, ട്രെയിനിലേക്ക് ചാടി കയറുമ്പോൾ, ട്രയിനിൽ നിന്നും ചാടി ഇറങ്ങുമ്പോൾ, സ്റ്റേഷനിലും പുറത്തും റെയിൽ മുറിച്ചു കടക്കുമ്പോൾ ഒക്കെ സംഭവിക്കുന്നതാണ്. ഇതി
രാത്രി മൂന്നു കുഞ്ഞുങ്ങളും ആയി ട്രെയിൻ യാത്ര ചെയ്ത 'അമ്മ ട്രെയിനിൽ നിന്നും വീണു മരിച്ചു എന്നതാണ് വാർത്ത. അറിഞ്ഞിടത്തോളം സ്വാഭാവിക മരണം ആണ്. എന്തൊരു കഷ്ടം. ഒറ്റ രാത്രിയിൽ ഒരു ഒരു പിഴവുകൊണ്ട് ആ കുട്ടികളുടെ ജീവിതം എങ്ങനെ മാറിപ്പോയിരിക്കുന്നു.
ട്രെയിൻ ഓടുമ്പോൾ തുറക്കാവുന്ന വാതിലുകൾ ഇപ്പോൾ ഞാൻ ഇന്ത്യയിൽ മാത്രമേ കണ്ടിട്ടുള്ളൂ. അതുകൊണ്ടു തന്നെ ട്രെയിൻ യാത്ര ചെയ്യുമ്പോൾ ഇക്കാര്യം വളരെ ശ്രദ്ധിക്കണം. രാത്രിയിൽ, കുട്ടികൾ ഒറ്റക്ക് ടോയിലറ്റിൽ പോകുമ്പോൾ ഒക്കെ ഏറെ ശ്രദ്ധ വേണം.
ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല. രണ്ടായിരത്തി പതിനഞ്ചിൽ ഇരുപത്തി എണ്ണായിരം ആളുകൾ ആണ് റയിൽവേ അപകടങ്ങളിൽ മരിച്ചത്. ഇതിൽ ബഹുഭൂരിപക്ഷവും ട്രെയിനുകൾ പാളം തെറ്റിയോ കൂട്ടിയിടിച്ചോ എന്തിന് ലെവൽ ക്രോസ്സിൽ വാഹനങ്ങളും ആയി കൂട്ടിയിടിച്ചോ ഒന്നും ഉണ്ടാകുന്നതല്ല. ഈ സംഭവത്തിലെ പോലെ അറിയാതെ പുറത്തേക്ക് വീണ്, ട്രെയിനിലേക്ക് ചാടി കയറുമ്പോൾ, ട്രയിനിൽ നിന്നും ചാടി ഇറങ്ങുമ്പോൾ, സ്റ്റേഷനിലും പുറത്തും റെയിൽ മുറിച്ചു കടക്കുമ്പോൾ ഒക്കെ സംഭവിക്കുന്നതാണ്. ഇതിലൊക്കെ റോഡപകടത്തിലെ പോലെ റെയിൽവേ എന്തെങ്കിലും ഉത്തരവാദിത്തം എടുക്കുമോ, ചികിത്സാ സഹായമോ മരണാനന്തര നഷ്ടപരിഹാരമോ നൽകുമോ എന്നെനിക്കറിയില്ല (ഇല്ല എന്നാണ് എന്റെ അറിവ്, കൃത്യമായ അറിവുള്ളവർ പറഞ്ഞാൽ കൊള്ളാം).
ഇത്രയൊക്കെ സംഭവിച്ചിട്ടും ഓടുന്ന ട്രെയിനിൽ വാതിൽ തുറന്നു നിൽക്കുന്നതും വാതിൽപ്പടിയിൽ ഇരിക്കുന്ന കാഴ്ച സർവ്വസാധാരണം ആണ്. സുരക്ഷയെ പറ്റി ഒന്നും കേട്ടിട്ടില്ലാത്ത കാലത്ത് ഞാനും അതൊക്കെ ചെയ്തിട്ടുണ്ട്. ഏറെ ഭാരം ഉള്ളതാണ് ട്രെയിനിന്റെ വാതിലുകൾ, ട്രെയിൻ ഒന്ന് കുലുങ്ങിയാൽ അത് വന്ന് ആഞ്ഞടിച്ചാൽ ഒരു ആന പോലും തെറിച്ചു പോകും, പിന്നല്ലേ മനുഷ്യൻ.
എന്റെ വായനക്കാരോട് വീണ്ടും പറയുന്നു. റോഡിനെ അപേക്ഷിച്ച് ഏറെ സുരക്ഷിതം ആണ് ട്രെയിൻ യാത്രകൾ. ദൂര യാത്രക്ക് പ്രത്യേകിച്ചും. അതേ സമയം ഓടുന്ന ട്രെയിനിൽ തുറന്നു വച്ച വാതിൽ എന്ന സുരക്ഷാ പിഴവ് അടുത്തയിടക്കൊന്നും മാറുന്ന മട്ടില്ല. അതുകൊണ്ടു നമ്മൾ ശ്രദ്ധിച്ചേ പറ്റൂ.
ഒരു കാരണവശാലും ഓടുന്ന ട്രെയിനിലേക്ക് ചാടി കയറരുത്. എന്ത് കാരണം ഉണ്ടെങ്കിലും എത്ര വേഗം കുറവാണെന്ന് തോന്നിയാലും ചാടി ഇറങ്ങുകയും അരുത്. വാതിൽ തുറന്ന് നിൽക്കരുത്, വാതിൽപ്പടിയിൽ ഇരിക്കരുത്. വാതിലിനടുത്തുകൂടെ പോകുമ്പോൾ സൂക്ഷിക്കുക. കുട്ടികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കണം.