- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സ്ഥിരം വായനക്കാരെ ഒരു വർഷം കൊണ്ട് മൊത്തം മന്ദബുദ്ധികൾ ആക്കാനുള്ള എല്ലാം ഉണ്ട്; കല്യാണം കഴിക്കും മുൻപ് ചെറുക്കനും പെണ്ണും ഒരേ ഗ്രൂപ്പിൽ അംഗത്വം എടുക്കട്ടെ; വാട്‌സ് ആപിനെ കുറിച്ച് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്
തിരുവനന്തപുരം: വാട്‌സ്ആപ് ഗ്രൂപ്പുകളിൽ വരുന്ന ചില സന്ദേശങ്ങൾ കണ്ടാൽ ആദ്യമായി ഇവിടേക്ക് കടന്നെത്തുന്ന ആരും ഞെട്ടിപ്പോകുമെന്ന കാര്യത്തിൽ സംശയമില്ല. ന്യൂജൻ അല്ലാത്ത ആരായാലും തലയിൽകൈവച്ചുപോകുംവിധമാണ് കാര്യങ്ങളുടെ കിടപ്പ്. ഇത്തരത്തിൽ തോന്നിയതെന്തും വിളിച്ചുപറയാനും ഷെയർചെയ്യാനുമുള്ള ഇടമായി വാട്‌സ് ആപ് മാറി. ഇത്തരത്തിൽ ചർച്ചചെയ്യപ്പെടുന്ന വാട്‌സ് ആപ് എന്ന സാമൂഹ്യമാദ്ധ്യമം എങ്ങനെ ജീവിതത്തിൽ ഓരോരുത്തരേയും ബാധിക്കുന്നുവെന്നും സ്വാധീനിക്കുന്നുവെന്നുമെല്ലാം പഠനങ്ങളും വിലയിരുത്തലുകളും നിരവധിയാണ്. ഇത്തരത്തിൽ ഒരു വിലയിരുത്തൽ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയും മലയാളിയുമായ മുരളി തുമ്മാരുകുടിയും നടത്തുന്നു. സ്ഥിരം വായനക്കാരെ ഒരു വർഷം കൊണ്ട് മന്ദബുദ്ധികൾ ആക്കാനുള്ള ചേരുവകളെല്ലാം വാട്‌സ് ആപ് ഷെയറുകളിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തന്റെതല്ലാത്ത കാരണങ്ങളാൽ ചില വാട്‌സ് ആപ് ഗ്രൂപ്പുകളിൽ അംഗമാകേണ്ടിവരുന്നതിന്റെ പ്രശ്‌നങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു. കല്യാണത്തിന് മുൻപ് ചെറുക്ക
തിരുവനന്തപുരം: വാട്‌സ്ആപ് ഗ്രൂപ്പുകളിൽ വരുന്ന ചില സന്ദേശങ്ങൾ കണ്ടാൽ ആദ്യമായി ഇവിടേക്ക് കടന്നെത്തുന്ന ആരും ഞെട്ടിപ്പോകുമെന്ന കാര്യത്തിൽ സംശയമില്ല. ന്യൂജൻ അല്ലാത്ത ആരായാലും തലയിൽകൈവച്ചുപോകുംവിധമാണ് കാര്യങ്ങളുടെ കിടപ്പ്. ഇത്തരത്തിൽ തോന്നിയതെന്തും വിളിച്ചുപറയാനും ഷെയർചെയ്യാനുമുള്ള ഇടമായി വാട്‌സ് ആപ് മാറി.
ഇത്തരത്തിൽ ചർച്ചചെയ്യപ്പെടുന്ന വാട്‌സ് ആപ് എന്ന സാമൂഹ്യമാദ്ധ്യമം എങ്ങനെ ജീവിതത്തിൽ ഓരോരുത്തരേയും ബാധിക്കുന്നുവെന്നും സ്വാധീനിക്കുന്നുവെന്നുമെല്ലാം പഠനങ്ങളും വിലയിരുത്തലുകളും നിരവധിയാണ്. ഇത്തരത്തിൽ ഒരു വിലയിരുത്തൽ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവിയും മലയാളിയുമായ മുരളി തുമ്മാരുകുടിയും നടത്തുന്നു.
സ്ഥിരം വായനക്കാരെ ഒരു വർഷം കൊണ്ട് മന്ദബുദ്ധികൾ ആക്കാനുള്ള ചേരുവകളെല്ലാം വാട്‌സ് ആപ് ഷെയറുകളിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തന്റെതല്ലാത്ത കാരണങ്ങളാൽ ചില വാട്‌സ് ആപ് ഗ്രൂപ്പുകളിൽ അംഗമാകേണ്ടിവരുന്നതിന്റെ പ്രശ്‌നങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു. കല്യാണത്തിന് മുൻപ് ചെറുക്കനും പെണ്ണിനും പങ്കാളിയുടെ 'തനിനിറം' അറിയാൻ ആറുമാസത്തേക്ക് ഒരേ വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗത്വമെടുക്കണമെന്നും എന്നിട്ട് ചെറുക്കനും പെണ്ണും എന്താണ് ഷെയർ ചെയ്യുന്നതെന്ന് പരസ്പരം വിലയിരുത്തണമെന്നും മുരളി അഭിപ്രായപ്പെടുന്നു.
മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
വാട്‌സ് ആപ് ചെറിയ ആപ്പല്ല
തന്റേതല്ലാത്ത കാരണങ്ങളാൽ ചില വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാകേണ്ടി വരികയും അവിടെ തുടരുകയും ചെയ്യേണ്ടി വരുന്ന ഒരു ആളാണ് ലേഖകൻ. പക്ഷെ അവിടെ വരുന്ന ശരാശരി ഷെയർ കണ്ടു എന്റെ കണ്ണ് തള്ളുന്നു. ഹൈസ്‌കൂളിൽ വച്ച് കേട്ടിട്ടുള്ള കടം കഥകൾ, പൊതുവിൽ സ്ത്രീ വിരുദ്ധമായ തമാശകൾ, പബ്ലിക്ക് ആയി ആരും പറയാൻ മടിക്കുന്ന വർഗീയത, ശാസ്ത്രബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത കപട ശാസ്ത്രങ്ങൾ, ഒരടിസ്ഥാനവും ഇല്ലാത്ത പ്രാകൃത ചികിത്സാ ഒറ്റ മൂലികൾ എന്ന് വേണ്ട സ്ഥിരം വായനക്കാരെ ഒരു വര്ഷം കൊണ്ട് മൊത്തം മന്ദബുദ്ധികൾ ആക്കാനുള്ള കോപ്പ് ഈ ഷെയറുകളിൽ ഉണ്ട്.
ഫേസ്‌ബുക്കിൽ ആണ് ആരെങ്കിലും ഒക്കെ ഇത് ഇട്ടിരുന്നതെങ്കിൽ അപ്പോൾ തന്നെ മറ്റുള്ളവർ അടിച്ചു നിരത്തിയേനെ. പക്ഷെ വാട്ട്‌സ്ആപ്പ് ആപ്പ് ആകുമ്പോൾ സോഷ്യൽ ആയി കൂടുതൽ അടുത്ത ആളുകൾ ആണ്, അവരെ കേറി ചൊറിയണ്ട എന്ന് കരുതി വെറുതെയിരിക്കും. പക്ഷെ പിടിച്ചതിലും വലുതാണ് അളയിൽ ഇരിക്കുന്നതെന്ന മട്ടിൽ വായിച്ചതിലും വഷളായതാണ് പിന്നെയും പിന്നെയും വരുന്നത്.
കുടുംബം സ്‌കൂൾ ഫ്രണ്ട്സ് എന്നൊക്കെ ഉള്ള ഗ്രൂപ്പ് ആയതിനാൽ ഏറെ അടുപ്പം ഉള്ളവരാണ് അഡ്‌മിൻ, അപ്പോൾ ഇറങ്ങി പോരാൻ ബുദ്ധിമുട്ടുണ്ട്. പക്ഷെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനെ ക്രിയേറ്റിവ് ആയി ഉപയോഗിക്കാൻ ഒരു സാധ്യത ഞാൻ കാണുന്നുണ്ട്.
കേരളത്തിലെ ഇപ്പോഴത്തെ രീതിയിൽ കല്യാണത്തിന് മുൻപ് ചെറുക്കനും പെണ്ണിനും അടുത്തറിയാൻ യാതൊരു സാധ്യതയും ഇല്ല. സംസാരിച്ചാൽ തന്നെ നല്ല കാര്യങ്ങളേ പറയൂ, കണ്ടാൽ നന്നായേ പെരുമാറൂ, തനി സ്വഭാവം എന്തെന്ന് അറിയാൻ ഒരു മാർഗവും ഇല്ല. അതുകൊണ്ട് കല്യാണം കഴിക്കാൻ പോകുന്ന ചെറുക്കനും പെണ്ണും ഒരു ആറ് മാസത്തേക്ക് ഒരേ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗത്വം എടുക്കണം,
എന്നിട്ട് ചെറുക്കനോ പെണ്ണോ എല്ലാം എന്താണ് ഷെയർ ചെയ്യുന്നതെന്ന് ഒന്ന് ശ്രദ്ധിക്കണം. 'You are what you share' എന്ന തത്വം ഓർക്കുക. ഒരാൾ ഷെയർ ചെയ്യുന്ന ശാസ്ത്രവും തമാശയും ഒക്കെ മറ്റേ ആൾക്ക് ആസ്വദിക്കാൻ പറ്റുമെങ്കിൽ വിവാഹ ജീവിതം സന്തുഷ്ടമാകുമെന്നതിൽ സംശയം വേണ്ടാ. സാമാന്യ ബുദ്ധി സുഖകരമായ വിവാഹജീവിതത്തിന് ഹാനികരം ആണെന്നാണ് ഇതുവരെ ഉള്ള അനുഭവം പഠിപ്പിച്ചിട്ടുള്ളത്.