സമൂഹ മാധ്യമത്തിൽ ഏറെ സജീവമായിരുന്ന വ്യക്തിയാണ് കലക്ടർ ബ്രോ എന്ന് വിളിപ്പേരുള്ള പ്രശാന്ത് നായർ. എന്നാൽ കുറച്ച് ദിവസമായി അദ്ദേഹത്തെ ഫേസ്‌ബുക്കിൽ കാണാത്തതിന് പിന്നാലെ ഇക്കാര്യം ഫേസ്‌ബുക്കിലൂടെ തന്നെ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി.

കേന്ദ്രവും കേരളവും മാത്രമല്ല ലോകമെമ്പാടും ഉള്ള സ്വാമി ഭക്തരും ഡിങ്കോയിസ്റ്റുകളും അല്പം ആശങ്കാകുലരാണെന്നും നീല ടിക്കുമായി ഫേസ്‌ബുക്കിൽ ഇരുന്ന ആൾ ബ്രോ സ്വാമിയായി ആൾമാറാട്ടം നടത്തിയത് സുക്കറണ്ണൻ കയ്യോടെ പിടിച്ചുവെന്നും തുമ്മാരുകുടി  കുറിച്ചു. രണ്ടു ദിവസത്തേക്ക് ക്വാറന്റൈനിൽ ആണെന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.

മുരളീ തുമ്മാരുകുടിയുടെ പോസ്റ്റിന്റെ പൂർണരൂപം

മകനേ മടങ്ങി വരൂ..

നമ്മുടെ ബ്രോ സ്വാമിയേ രണ്ടു ദിവസമായി ഫേസ്‌ബുക്കിൽ കാണാനില്ല എന്ന വിവരം നിങ്ങൾ അറിഞ്ഞോ ?

കേന്ദ്രവും കേരളവും മാത്രമല്ല ലോകമെമ്പാടും ഉള്ള സ്വാമി ഭക്തരും ഡിങ്കോയിസ്റ്റുകളും അല്പം ആശങ്കാകുലർ ആണ്. ബ്രോ നമ്മളെ ബ്ലോക്കിയതാണോ എന്ന് ചിലർ, ബ്രോ കണ്ടം വഴി ഓടിയതാണോ എന്ന് മറ്റു ചിലർ. അയാൾ കവിത എഴുത്തുകയാണോ എന്ന് വേറെ ചിലർ.

സത്യം അതൊന്നുമല്ല എന്ന് പറയാൻ മൊയ്ലാളി എന്നെ ഏല്പിച്ചിരിക്കയാണ്. നീല ടിക്കുമായി ഫേസ്‌ബുക്കിൽ ഇരുന്ന ആൾ ബ്രോ സ്വാമിയായി ആൾമാറാട്ടം നടത്തിയത് സുക്കറണ്ണൻ കയ്യോടെ പിടിച്ചു. രണ്ടു ദിവസത്തേക്ക് ക്വാറന്റൈനിൽ ആണ്.

ശക്തരിൽ ശക്തനായ നമ്മുടെ ബ്രോ തിരിച്ചു വരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

അത് വരെ കാര്യങ്ങൾ ഇങ്ങനെ ഒക്കെ തന്നെ പോകട്ടെ എന്ന് പറയാനും മൊയ്ലാളി പറഞ്ഞിട്ടുണ്ട്.