- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫീൽഡ് ചെയ്യുന്നതിനിടയിൽ മുരളി വിജയ്ക്ക് നേരെ 'ഡികെ' വിളികളുമായി ആരാധകർ; ആദ്യം കയ്യടിച്ചും പിന്നീട് കൈ കൂപ്പിയും മുരളി: വീഡിയോ കാണാം
ചെന്നൈ: മുൻ ഇന്ത്യൻ താരവും തമിഴ്‌നാട് പ്രീമിയർ ലീഗ് ക്രിക്കറ്റിലെ പ്രധാനിയുമാണ് മുരളി വിജയ്. റൂബി ട്രിച്ചി വാരിയേഴ്‌സ് ടീം അംഗമായ മുരളി സെഞ്ചറി നേടി മികച്ച ഫോമിലാണു കളിക്കുന്നത്. മുരളിക്ക് വൻ ആരാധക വൃന്തമാണ് തമിഴ്‌നാട്ടിലുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുരളിയെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ആരാധകർക്കിടയിൽ നിന്നും ഉണ്ടായത്.
മുരളി വിജയ് ഫീൽഡ് ചെയ്യുന്നതിനിടെ ബൗണ്ടറി ലൈനിനു പുറത്ത് ആരാധകർ ദിനേഷ് കാർത്തിക്കിന്റെ പേര് വിളിക്കുകയായിരുന്നു. ആരാധകർ 'ഡികെ, ഡികെ' എന്നു വിളിക്കുമ്പോൾ മുരളി വിജയ് ആരാധകർക്കു നേരെ കൈകൂപ്പുന്നതും വിഡിയോയിലുണ്ട്.
#TNPL2022 DK DK DK ......
- Muthu (@muthu_offl) July 7, 2022
Murali Vijay reaction pic.twitter.com/wK8ZJ84351
ദിനേഷ് കാർത്തിക്കിന്റെ മുൻ ഭാര്യ നികിത വൻജാരയെയാണു മുരളി വിജയ് വിവാഹം ചെയ്തത്. മുരളി വിജയുമായുള്ള നികിതയുടെ അടുപ്പം പിന്നീടു വിവാഹത്തിലെത്തുകയായിരുന്നു. തുടർന്ന് 2015ൽ ദിനേഷ് കാർത്തിക്കും മലയാളി സ്‌ക്വാഷ് താരമായ ദീപിക പള്ളിക്കലും വിവാഹിതരായി. ആരാധകർ ഡികെ എന്നു വിളിക്കുമ്പോൾ ആദ്യം കയ്യടിക്കുകയായിരുന്നു മുരളി വിജയ്. പിന്നീട് അദ്ദേഹം ആരാധകർക്കു നേരെ തിരിഞ്ഞ് കൈ കൂപ്പുകയായിരുന്നു. ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന മുരളി വിജയ് ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിലാണു കളിക്കുന്നത്.