- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വർഷങ്ങളായി പീഡനവും ലൈംഗികാതിക്രമവും തുടർന്നു; ഭാര്യയും പെൺമക്കളും 50കാരനെ കൊന്നു
നോയിഡ: വർഷങ്ങളായി തുടരുന്ന പീഡനവും ലൈംഗികാതിക്രമവും സഹിക്കാനാകാതെ 50കാരനെ ഭാര്യയും രണ്ട് പെൺമക്കളും ചേർന്ന് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ നോയിഡയിലാണ് സംഭവം.
വെള്ളിയാഴ്ച രാവിലെ മോർണ ബസ് സ്റ്റാൻഡിന് സമീപത്തെ പാർക്കിൽനിന്നാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. അന്വേഷണത്തിൽ ഭാര്യയും കൗമാരക്കാരായ മക്കളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിയുകയായിരുന്നു. തുടർന്നാണ് മധ്യവയസ്‌കന്റെ ക്രൂര ചെയ്തികളെക്കുറിച്ച് പുറംലോകമറിഞ്ഞത്.
42കാരിയായ ഭാര്യ പറയുന്നതിങ്ങനെ: വിവാഹം കഴിഞ്ഞിട്ട് 25 വർഷമായി. മദ്യത്തിനും ലഹരിമരുന്നിനും അടിമയായിരുന്ന ഭർത്താവിൽനിന്ന് ക്രൂര പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും നേരിടേണ്ടി വന്നിരുന്നു. കത്തി കൊണ്ട് ആക്രമിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നു. പെൺമക്കൾ വലുതായതോടെ അവരെയും ഉപദ്രവിക്കാൻ ആരംഭിച്ചു. മറ്റൊരു മകൾ കൂടി ഉണ്ടായിരുന്നെന്നും 11-ാം വയസിൽ പിതാവ് തന്നെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തുകയായിരുന്നെന്നും ഇവർ വെളിപ്പെടുത്തി.