- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപ്രവർത്തകനായ പാക്കിസ്ഥാനിയുടെ കുത്തേറ്റ് ജിദ്ദയിൽ മലയാളി കൊല്ലപ്പെട്ടു; പ്രതി ഒളിവിൽ; അന്വേഷണം ഊർജിതം
ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ കൊല്ലപ്പെട്ടു. മലപ്പുറം കൂട്ടിലങ്ങാടി ചെലൂർ സ്വദേശി, മൈലപ്പുറം പറമ്പിൽ അബ്ദുൽ അസീസ് (58) ആണ് ജോലി സ്ഥലത്ത് വെച്ച് കുത്തേറ്റ് മരിച്ചത്. മരണം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയിൽ വച്ചായിരുന്നു. അബ്ദുക്കാക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന മരിച്ച അബ്ദുൽ അസീസ് ചെലൂർ മഹല്ല് കൂട്ടായ്മ പ്രസിഡന്റായിരുന്നു. നാല് പെൺമക്കളടക്കം അഞ്ച് പേരുടെ പിതാവാണ് കൊല്ലപ്പെട്ട അബ്ദുൽ അസീസ്.
അബ്ദുൽ അസീസ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകൻ കൂടിയായ പാക്കിസ്ഥാൻ പൗരനാണ് കൊലപാതകിയെന്നാണ് പ്രാഥമിക വിവരം. ഇയാൾ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇരുവരെയും തർക്കത്തിൽ നിന്ന് അകറ്റി മാറ്റാൻ സഹപ്രവർത്തകർ ശ്രമിച്ചതായും വിവരമുണ്ട്. അതേസമയം, തർക്കം തടയാൻ ശ്രമിച്ചവർക്ക് പരിക്കേറ്റതായും വിവരമുണ്ട്. പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.
36 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം മുപ്പതു വാർഷത്തോളം കാലം ജിദ്ദാ ഇൻഡസ്ട്രിയൽ സോണിൽ പ്രവർത്തിക്കുന്ന ഒരു ഇൻഡസ്ട്രിയൽ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു.