- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യയെ ശല്യം ചെയ്തു; 25കാരനെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി
ബംഗളുരു: ഭാര്യയെ ശല്യപ്പെടുത്തിയ യുവിനെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. 25കാരനായ രാജാ ദുരൈയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ബാലാജി, അർമുഗൻ, മുഹമ്മദ് അലി, അബ്ബാസ്, സൂര്യ, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. പച്ചക്കറി കടയിൽ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട രാജ ദുരൈ. ബാലാജിയുടെ ഭാര്യയെ രാജാദുരൈ ശല്യപ്പെടുത്തിയതാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
ദുരൈ ജോലി ചെയ്യുന്ന തൊട്ടടുത്ത കടയിലാണ് ബാലാജിയുടെ ഭാര്യയും ജോലി ചെയ്തിരുന്നത്. തന്നെ വിവാഹം ചെയ്യാൻ ദുരൈ യുവതിയെ നിർബന്ധിക്കുകയും നിരന്തരം ഫോണിലൂടെ ശല്യം ചെയ്യുകയും ചെയ്തു. താക്കീത് നൽകിയിട്ടും ഇയാൾ അനുസരിക്കാൻ കൂട്ടാക്കിയുമില്ല.
തുടർന്നാണ്, ബാലാജി ദുരൈയെ ലിംഗരാജപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകുകയും എല്ലാവരും ഒരുമിച്ച് മദ്യപിച്ച ശേഷം രാജാ ദുരൈയെ കൊലപ്പെടുത്തുകയും ചെയ്തത്.
രാജാ ദുരൈയുടെ സഹോദരൻ മണികാന്ത നൽകിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്.