- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ഈജിപ്തിലേക്ക് രക്ഷപെട്ട ഒളിംപ്യൻ പിടിയിൽ
ന്യൂയോർക്ക് : മുസ്ലിം ആക്ടിവിസ്റ്റായ ഒല സലീമിനെ (25) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഈജിപ്റ്റിലേക്ക് രക്ഷപ്പെട്ട ഈജിപ്റ്റ് ഒളിംപിക് ബോക്സർ ചാംപ്യനും ഒലയുടെ പിതാവുമായ കബറി സലിം (52) അറസ്റ്റിൽ. വിചാരണയ്ക്കായി ഇയാളെ ന്യൂയോർക്കിലേക്ക് കൊണ്ടുവന്നു.
1992 - 96 ൽ ഈജിപ്റ്റിനെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുത്തിരുന്നു. 2019 ഒക്ടോബറിലാണ് ഒല സലീമിനെ കഴുത്ത് ഞെരിച്ചു കൊലപ്പെട്ട രീതിയിൽ സ്റ്റാറ്റൻ ഐലന്റ് പാർക്കിൽ കണ്ടെത്തിയത്. വൃക്ഷങ്ങൾക്കിടയിലൂടെ മുപ്പതടിയോളം വലിച്ചിഴച്ചു ഇലകൾ ഇട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.
റോസ് ബാങ്കിൽ താമസിച്ചിരുന്ന ഒല മുസ്ലിം വനിതകൾക്കുവേണ്ടി വാദിക്കുകയും, കുടുംബകലഹത്തിൽ ഉൾപ്പെടുന്ന മുസ്ലിം വനിതകൾക്ക് ആവശ്യമായ സഹായസഹകരണങ്ങൾ നൽകുകയും ചെയ്തിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആയിഷ വുമൻസ് സെന്ററിൽ വോളണ്ടിയർ കൂടിയായിരുന്നു ഇവർ. പിതാവുമായി ഉണ്ടായ തർക്കങ്ങളെ തുടർന്ന് ഇവർ താമസിച്ചിരുന്ന വീട്ടിലേക്ക് പലപ്പോഴും പൊലീസ് എത്തിയിരുന്നതായി പറയപ്പെടുന്നു.
ഒലയുടെ മൃതദേഹം കണ്ടെത്തിയതോടെ കബറി ഈജിപ്റ്റിലേക്ക് ഒളിച്ചോടി. ഈ സംഭവത്തിൽ നവംബർ 5ന് ഇയാൾക്കെതിരെ കേസ്സെടുത്തിരുന്നു. ഡിസംബർ 3ന് ഈജിപ്റ്റിൽ ന്യൂയോർക്ക് പൊലീസ് കണ്ടെത്തുകയും തുടർന്ന് ന്യൂയോർക്കിലേക്ക് കൊണ്ടുവരികയും ചെയ്തു. കൻസാസിൽ നടന്ന ബോക്സിങ്ങിനിടെ എതിരാളിയെ ഇടിച്ചു കൊലപ്പെടുത്തിയ വ്യക്തിയാണ് കബറി സലിം.