- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ബംഗ്ലാദേശ് മുസ്ലിം കുടുംബത്തിലെ ഇരട്ടകൾ ഉൾപ്പടെ ആറു പേർ കൊല്ലപ്പെട്ട നിലയിൽ
അലൻ (ടെക്സസ്): ബംഗ്ലാദേശിൽ നിന്നും അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ അലൻ (ഡാളസ്) പട്ടണത്തിൽ കുടിയേറിയ മുസ്ലിം കുടുംബത്തിലെ ആറു പേർ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ ഏപ്രിൽ ആറിനു തിങ്കളാഴ്ച രാവിലെ കണ്ടെത്തി. രണ്ടു ദിവസമായി വിവരം ലഭിക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. ഇരട്ട സഹോദരങ്ങളായ ഫർബിൻ തൗഹിദ് (19), ഫർഹൻ തൗഹിദ് (19), ഇവരുടെ ജ്യേഷ്ഠ സഹോദരൻ തൻവീർ തൗഹിദ് (21), മാതാപിതാക്കളായ തൗഹിദുൾ ഇസ്ലാം (54), ഐറിൻ ഇസ്ലാം (56), മുത്തശ്ശി ആൽറ്റഫൻ നിസ്സ (77) എന്നിവരാണ് ഇവർ താമസിക്കുന്ന വീട്ടിൽ വെടിയേറ്റു മരിച്ചത്.
ആത്മഹത്യ ചെയ്യുന്നതിന് തീരുമാനിച്ച ഫർഹൻ തൗഹിദ്, തൻവീർ തൗഹിദ് എന്നിവരാണ് മറ്റു നാലുപേരേയും വെടിവച്ചശേഷം സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. സഹോദരന്മാരായ ഫർബിനും, തൻവീറും വിഷാദ രോഗത്തിനടിമകളാണെന്ന് റിപ്പോർട്ടുണ്ട്. രോഗം ഒരു വർഷത്തിനകം മാറിയില്ലെങ്കിൽ വീട്ടിലുള്ള എല്ലാവരേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്നു ഫർഹൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.
കൊലപാതകം എങ്ങനെ നടത്തുമെന്നും ഹർഹൻ തന്റെ ദീർഘമായ കത്തിൽ സൂചിപ്പിച്ചിരുന്നു. 'ഞങ്ങൾ രണ്ട് തോക്ക് വാങ്ങും. ഞാൻ തോക്ക് ഉപയോഗിച്ച് ഇരട്ട സഹോദരിയേയും മുത്തശ്ശിയേയും വെടിവയ്ക്കും. ജ്യേഷ്ഠ സഹോദരൻ തൻവീർ മാതാപിതാക്കളെ വെടിവയ്ക്കും. പിന്നീട് ഞങ്ങൾ സ്വയം വെടിവച്ച് മരിക്കും.' കുറിപ്പിൽ പറയുന്നു.
മുൻ റസ്റ്റോറന്റ് മാനേജരായിരുന്നു പിതാവ്. മാതാവിന് ജോലിയില്ലായിരുന്നു. മുത്തശ്ശി ഇവരെ സന്ദർശിക്കുന്നതിന് വീട്ടിൽ എത്തിയതായിരുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ സ്‌കോളർഷിപ്പ് ലഭിച്ച് പഠനം തുടരാനിരിക്കുകയായിരുന്നു സഹോദരി. ജ്യേഷ്ഠൻ യുടി വിദ്യാർത്ഥിയായിരുന്നു. ഇരട്ട സഹോദരർ കോളജ് പഠനം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചിരുന്നു. ഇവരുടെ മരണത്തിൽ നോർത്ത് ടെക്സസ് ബംഗ്ലാദേശ് അസോസിയേഷൻ നടുക്കം പ്രകടിപ്പിച്ചു