- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; മാതാവ് സ്റ്റേഷനിൽ ഹാജരായി
ഇർവിങ് (ഡാലസ്) : ഇർവിങ് സിറ്റിയെ ഞെട്ടിച്ച രണ്ടു കുട്ടികളുടെ കൊലപാതകത്തിന് ഉത്തരവാദിയായ മാതാവ് പൊലീസ് സ്റ്റേഷനിൽ സ്വയം ഹാജരായി. 30 വയസ്സുള്ള മാതാവ് മാഡിസൺ മക്ഡോണാൾഡിനെ പൊലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച ഇർവിംഗിലെ ആൻതം അപ്പാർട്ട്മെന്റിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
ഒരു വയസ്സുള്ള ലില്ലിയൽ, ആറു വയസ്സുള്ള ആർച്ചർ എന്നീ രണ്ടു പെൺമക്കളെയാണ് പെറ്റമ്മ സ്വന്തം കൈകൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തിനുശേഷം എട്ടു മൈൽ അകലെയുള്ള ഇർവിങ് പൊലീസ് സ്റ്റേഷനിൽ ഇവർ എത്തി. വളരെ ശാന്തമായി പെരുമാറിയ ഇവർ 911 വിളിച്ചു താൻ തന്റെ രണ്ടു മക്കളെ കൊലപ്പെടുത്തിയതായി അറിയിച്ചു. വിവരം ലഭിച്ച പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്റിൽ അന്വേഷിച്ചെത്തിയ പൊലീസ് രണ്ടു കുട്ടികളും കിടക്കയിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
ഭയാനകമായ കൊലപാതകമാണെന്നാണ് മാർച്ച് 6 ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ ഇർവിങ് പൊലീസ് വക്താവ് റോബർട്ട് റിവിസ് അറിയിച്ചത്. രണ്ടു കുട്ടികൾക്കും മയക്കുമരുന്ന് നൽകി കിടക്കയിൽ എടുത്തുകിടത്തിയശേഷം തലയിണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് റോബർട്ട് പറഞ്ഞത്.
കുട്ടികളുടെ കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. ഇരട്ട കൊലപാതക കുറ്റം ചുമത്തി ഇവരെ ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റി. സംഭവത്തെ കുറിച്ചു കൂടുതൽ വിവരം ലഭിക്കുന്നവർ ഇർവിങ് പൊലീസ് ഡിപ്പാർട്ട്മെന്റിനെ 972 273 1010 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അഭ്യർത്ഥിച്ചു. കേസ് നമ്പർ 21558.