സെക്സിലെ ഗ്രേറ്റ് ബാഡോയിലുള്ള വീട്ടിൽ വച്ച് 78കാരനെ ഇരുമ്പ് കമ്പി കൊണ്ട് തല്ലിക്കൊന്ന കേസിലെ പ്രതിയായ മൈക്കൽ മാക് ഡൊണാൾഡ് എന്ന 25കാരന് 17 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. തന്റെ വലിയമ്മയുടെ രണ്ടാം ഭർത്താവായിരുന്ന ബ്രിയാൻ ഹുറിയെയാണ് മൈക്കൽ തല്ലിക്കൊന്നത്. തന്റെ അമ്മ ടെറി ഹുറി എന്ന 42കാരിയുമായി ഇയാൾ കിടക്ക പങ്കിടുന്നത് നേരിട്ട് കണ്ട കലി അടക്കാനാവാതെയാണ് യുവാവ് ഈ കൃത്യം നിർവഹിച്ചിരിക്കുന്നതെന്ന് കോടതിയിൽ വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടിരുന്നു. തന്റെ കാമുകനെ കേസിൽ നിന്നും രക്ഷിക്കാനായി നുണ പറഞ്ഞ യുവതിയും കുടുങ്ങിയെന്ന് റിപ്പോർട്ടുണ്ട്.

ഇരുമ്പ് കമ്പി കൊണ്ടുള്ള തുടർച്ചയായ അടിയേറ്റ് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റതിനെ തുടർന്നായിരുന്നു ഹുറി മരിച്ചത്. വയോധികനെ ബാത്ത്റൂമിലേക്ക് വിളിച്ച് വരുത്തിയാണ് മൈക്കൽ കൊല നടത്തിയതെന്ന് കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടു. ഇതിനെ തുടർന്ന് ചെംസ്ഫോർഡ് കാരനായ മൈക്കലിന് 17 വർഷത്തെ തടവാണ് കോടതി വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയിരുന്നത്. തന്റെ അമ്മ ഈ വയോധികനുമായി സെക്സിൽ ഏർപ്പെടുന്നത് കണ്ടത് മൂലം നിയന്ത്രണം അത്യധികമായ കോപമുണ്ടായതിനാലാണ് മൈക്കൽ ഈ കൃത്യം നിർവഹിച്ചിരിക്കുന്നതെന്ന് എസെക്സ് പൊലീസ് കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.

ബ്രിയാൻ ഹുറി ഒരു നിഷ്‌കളങ്കനായ ഇരയായിരുന്നുവെന്നാണ് കെന്റ് ആൻഡ് എസെക്സ് സീരിയസ് ക്രൈം ഡയറക്ടറേറ്റിലെ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടറായ മാർട്ടിൻ പാസ്മോറെ വെളിപ്പെടുത്തുന്നത്. ആദ്യം താൻ ചെയ്ത കുറ്റം മൈക്കൽ സമമതിച്ചിരുന്നു. എന്നാൽ അത് മനഃപൂർവമുള്ള കൊലപാതകമാണെന്ന വാദം അയാൾ നിഷേധിക്കുകയും ചെയ്തിരുന്നു. ചെംസ്ഫോർഡ് ക്രൗൺ കോടതിയിൽ അഞ്ചാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് ഇയാളാണ് കുറ്റം ചെയ്തിരിക്കുന്നതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. നീതി നടപ്പാക്കുന്നതിന് തടസം നിന്ന മൈക്കലിന്റെ അമ്മയെ മൂന്നര വർഷത്തേക്ക് ജയിൽ ശിക്ഷക്ക് വിധിച്ചിരുന്നു.

മൈക്കലിന്റെ കാമുകിയായ 21 കാരി അന്ന ബ്ലാക്ക് ബെൽ കാമുകനെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. അതായതുകൊല നടക്കുന്ന സമയത്ത് മൈക്കൽ തനിക്കൊപ്പമായിരുന്നു വെന്നും അതിനാൽ കൃത്യം നിർവഹിച്ചത് അയാളല്ലെന്നുമായിരുന്നു ബ്ലാക്ക് ബെൽ കള്ളം പറഞ്ഞത്. ഇതിന്റെ പേരിൽ 18 മാസത്തെ ജയിൽശിക്ഷയാണീ കാമുകിക്ക് വിധിച്ചിരിക്കുന്നത്. ഇതിന് പുറമെ രണ്ട് വർഷത്തെ സസ്പെൻഷും 100 മണിക്കൂർ കമ്മ്യൂണിറ്റി ഓർഡറും യുവതിക്ക് വിധിച്ചിരിക്കുന്നു.