- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ചടങ്ങിൽ പരിപാടി അവതരിപ്പിക്കാൻ വിസമ്മതിച്ച നടിയെ വെടിവച്ച് കൊന്നു; കൊല്ലപ്പെട്ടത് പാക്കിസ്ഥാനി നടിയും ഗായികയുമായ സുംബുൾ ഖാൻ; പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
സ്വകാര്യ ചടങ്ങിൽ പരിപാടി അവതരിപ്പിക്കാൻ വിസമ്മതിച്ച നടിയെ വെടിവച്ച് കൊന്നു. പാക്കിസ്ഥാനി നടിയും ഗായികയുമായ സുംബുൾ ഖാനെയാണ് വെടിവച്ച് കൊന്നത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ച ഉടൻ നടിയെ വെടിവച്ച് കൊല്ലുകയായിരുന്നു. ഉടൻ തന്നെ നടി പങ്കെടുത്തുകൊണ്ടിരുന്ന പരിപാടിയുടെ സംഘാടകർ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടിയുടെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അക്രമികളിലൊരാൾ മുൻ പൊലീസ് ഉദ്യോഗസ്ഥനാണെന്നാണ് സൂചന. മറ്റൊരാൾ പഷ്ത ഗായിക ഗസാല ജാവേദിന്റെ മുൻ ഭർത്താവാണ്. ഒരു സ്വകാര്യ ചടങ്ങിൽ പരിപാടി അവതരിപ്പിക്കണമെന്ന ആവശ്യം നിരസിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. നടി പ്രതികരണമറിയിച്ച ഉടൻ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റു നിലത്തുവീണ നടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. നടിയുടെ മുത്തച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷിക്കുന്ന പ്രതികളിൽ ഒരാൾ മുൻ പൊലീസ
സ്വകാര്യ ചടങ്ങിൽ പരിപാടി അവതരിപ്പിക്കാൻ വിസമ്മതിച്ച നടിയെ വെടിവച്ച് കൊന്നു. പാക്കിസ്ഥാനി നടിയും ഗായികയുമായ സുംബുൾ ഖാനെയാണ് വെടിവച്ച് കൊന്നത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ച ഉടൻ നടിയെ വെടിവച്ച് കൊല്ലുകയായിരുന്നു. ഉടൻ തന്നെ നടി പങ്കെടുത്തുകൊണ്ടിരുന്ന പരിപാടിയുടെ സംഘാടകർ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നടിയുടെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അക്രമികളിലൊരാൾ മുൻ പൊലീസ് ഉദ്യോഗസ്ഥനാണെന്നാണ് സൂചന. മറ്റൊരാൾ പഷ്ത ഗായിക ഗസാല ജാവേദിന്റെ മുൻ ഭർത്താവാണ്.
ഒരു സ്വകാര്യ ചടങ്ങിൽ പരിപാടി അവതരിപ്പിക്കണമെന്ന ആവശ്യം നിരസിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. നടി പ്രതികരണമറിയിച്ച ഉടൻ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റു നിലത്തുവീണ നടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.
നടിയുടെ മുത്തച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷിക്കുന്ന പ്രതികളിൽ ഒരാൾ മുൻ പൊലീസ് ഉദ്യോഗസ്ഥനാണെന്നു റിപ്പോർട്ടുകളുണ്ട്. മറ്റൊരാൾ പഷ്ത്വ ഗായിക ഗസാല ജാവേദിന്റെ മുൻ ഭർത്താവാണ്.