വാഷിങ്ടൻ: അയൽവാസിയെക്കൊന്ന് ഹൃദയം കറിവെച്ച് ബന്ധുക്കൾക്ക് നൽകിയ യുവാവ് ഒടുവിൽ ബന്ധുക്കളെയും കൊലപ്പെടുത്തി.യുഎസിലെ ഒക്ലഹോമ സംസ്ഥാനത്താണ് ഞെട്ടിക്കുന്ന കൊലപാതം.കൊലപാതകം നടത്തിയ ലോറൻസ് പോൾ ആൻഡേഴ്‌സനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അയൽക്കാരിയെ കുത്തിക്കൊലപ്പെടുത്തിയശേഷം ശരീരത്തിൽനിന്ന് ഹൃദയം പറിച്ചെടുത്ത് ഉരുളക്കിഴങ്ങു കൂട്ടി കറി വയ്ക്കുകയായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹൃദയവുമായി ബന്ധുവിന്റെ വീട്ടിലെത്തിയ ഇയാൾ അതു പാകം ചെയ്യുകയും ബന്ധുവിനും ഭാര്യയ്ക്കും നൽകാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ബന്ധുവിനെയും അവരുടെ നാലുവയസ്സുകാരി ചെറുമകളെയും ക്രൂരമായി കൊലപ്പെടുത്തി. ആക്രമണത്തിൽ ബന്ധുവിന്റെ ഭാര്യയ്ക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു.

ദീർഘകാല ക്രിമിനൽ റെക്കേർഡ് ഉള്ളയാളാണ് ആൻഡേഴ്‌സൻ. 2017ൽ ലഹരികേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ടെങ്കിലും പൊതുമാപ്പിന് അർഹനായി ജയിൽമോചിതനായി ഏതാനും ആഴ്ചകളായപ്പോഴാണ് വീണ്ടും കുറ്റകൃത്യം നടത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്