- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണങ്ങി കഴിഞ്ഞ ഭാര്യ വിളിച്ചപ്പോൾ ഫോണെടുത്തില്ല; വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു ഭർത്താവ്; കുന്നിക്കോട് യുവാവ് കസ്റ്റഡിയിൽ
കൊല്ലം: ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നല്ലില പഴങ്ങാലം പൊയ്കയിൽ വീട്ടിൽ നെൽസന്റെ മകൻ സേവ്യറിനെയാണ് (27) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യ തലവൂർ അമ്പല നിരപ്പ് തെക്കേവിള വീട്ടിൽ ലിജിയയുടെ പരാതിയിലാണ് കുന്നിക്കോട് പൊലീസ് കേസെടുത്തത്.
ലിജിയയും ഭർത്താവായ സേവ്യറും തമ്മിൽ പിണങ്ങി കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 12 മണിയോടെ ലിജിയയും പിതാവും താമസിച്ചുവരുന്ന തലവൂർ അമ്പലനിരപ്പിലുള്ള വീട്ടിൽ അടുക്കള വാതിൽ ചവിട്ടിത്തുറന്ന് പ്രതി അകത്ത് കയറുകയായിരുന്നു. മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ലിജിയയുടെ മുടിക്കു കുത്തിപ്പിടിച്ച് പ്രതി കത്തി ഉപയോഗിച്ച് പുറത്ത് കുത്തുകയായിരുന്നു.
ബഹളം കേട്ട് ഉണർന്ന വീട്ടിലുണ്ടായിരുന്ന ലിജിയയുടെ പിതാവും മുത്തശിയും വന്നു തടസ്സം പിടിക്കുന്നതിനിടെ ഇരുവർക്കും പരിക്കേറ്റു. ലിജിയ പിണങ്ങി കഴിയുന്നതിലും ഫോൺ വിളിച്ചാൽ എടുക്കാത്തതിലുമുള്ള വിരോധമാണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.
കുന്നിക്കോട് ഐ. എസ്. എച്ച്.ഒ. മുബാറക്ക്, എസ്‌ഐ.മാരായ സലാഹുദ്ദീൻ, ജയകുമാർ സി.പി.ഒ. മധു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ