- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃദ്ധനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതി ആലുവ പൊലീസിന്റെ പിടിയിൽ
ആലുവ: വൃദ്ധനെ വീട്ടിൽ കയറി കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ ആലുവ ഈസ്റ്റ് പൊലീസ് പിടിയിൽ. കീഴ്മാട് അശോകപുരം പാപ്പാളി വീട്ടിൽ സുനിലിൽ (45) ആണ് പിടിയിലായത്. പ്രതിയുടെ വല്യച്ഛന്റെ പറമ്പിൽ നിന്നും വാഴക്കുല വെട്ടിയതുമായുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
വൃദ്ധൻന്റെ ഭാര്യയ്ക്കുംപരിക്കുണ്ട്. ആലുവ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. രാജേഷ് എസ്‌ഐ ഖദീജ.എം.എം, എ.എസ്,ഐ മാരായ ബിജു.എം.കെ, റോഷി കൃഷ്ണമണി, ജോർജ് എംജി, സി.പി.ഒ ദിലീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കേസ്സിൽ അന്വേഷണം നടത്തിയത്. സുനിലിനെ ആലുവ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story