കോഴിക്കോട്: മൊബൈൽ ഫോണിന് വേണ്ടിയുള്ള തർക്കത്തെ തുടർന്ന് യുവാവ് സഹോദരനെ വെട്ടി പരിക്കേൽപ്പിച്ചു. കോഴിക്കോട് മുക്കം മാമ്പറ്റയിലാണ് സംഭവം. മുക്കം മാമ്പറ്റ സ്വദേശി ജ്യോതിഷാണ് ഇളയ സഹോദരൻ ജിതേഷിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചത്. ജിതേഷിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ്യോതിഷിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.