- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്കേറ്റത്തെ തുടർന്ന് അച്ഛനെ പട്ടിക കൊണ്ട് അടിച്ചു; കാലടിയിൽ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ
കാലടി: അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. മറ്റൂർ തോട്ടക്കാട് വള്ളൂരാൻ വീട്ടിൽ ബൈജു (43) വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
വാക്കുതർക്കത്തെ തുടർന്ന് ഇന്നലെ രാവിലെ കട്ടിലിൽ കിടക്കുകയായിരുന്ന അച്ഛനെ ഇയാൾ പട്ടിക കൊണ്ട് അടിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച അയൽവാസിയായ വയോധികനെയും ഇയാൾ ആക്രമിച്ച്, പരിക്കേൽപ്പിച്ചു.
ആക്രമത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ ബി.സന്തോഷ് എസ്‌ഐ ജോയ്, എഎസ്ഐ മാരായ അബ്ദുൾ സത്താർ, ജോഷി.റ്റി.തോമസ്, എസ്.സി.പി.ഒ മാരായ എ.വി..പ്രിൻസ്, എൻ.പി.അനിൽകുമാർ, റ്റി.എൻ.മനോജ്കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.
Next Story