- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേങ്ങ പൊതിക്കുന്ന കമ്പിപ്പാര കൊണ്ട് 16 കാരന്റെ തലയ്ക്കടിച്ചു; തലയോട്ടി പൊട്ടി തലച്ചോർ പുറത്ത് വന്ന അവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു; വധശ്രമ കേസിൽ 42കാരന് ജീവപര്യന്തം തടവും കാൽ ലക്ഷം പിഴയും വിധിച്ചു കോടതി
തിരുവനന്തപുരം: 16 കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച വധശ്രമ കേസിൽ 42 കാരന് ജീവപര്യന്തം തടവും കാൽ ലക്ഷം പിഴയും തിരുവനന്തപുരം പ്രിൻസിപ്പൽ പോക്‌സോ കോടതി ശിക്ഷ വിധിച്ചു. ചിറയിൻകീഴ് കൊടുമൺ ആർ.ഡി. ഭവനിൽ ഷൈജുവെന്ന രാഹുലിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷം അധിക തടവനുഭവിക്കാനും ജഡ്ജി എംപി. ഷിബു ഉത്തരവിട്ടു.
2018 മെയ് 19 നാണ് സംഭവം നടന്നത്. മുടപുരം പുത്തൻ വിള കാവേരി നിവാസിൽ അജയൻ മകൻ വിദ്യർത്ഥിയായ വിഷ്ണു(16) വിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തേങ്ങ പൊതിക്കുന്ന കമ്പിപ്പാര കൊണ്ട് തലക്കടിച്ചതിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്ത് വന്ന അവസ്ഥയിൽ മെഡിക്കൽ കോളേജിലെത്തിച്ചതിനാലാണ് ജീവൻ തിരിച്ചു കിട്ടിയത്.
സംഭവ ദിവസം 'വിഷ്ണു ശാർക്കരയിലെ സലൂണിൽ തലമുടി വെട്ടിക്കാൻ ചെന്നു. കടയിലെ തിരക്കു കാരണം പുറത്തിറങ്ങി നിൽക്കുമ്പോഴാണ് സംഭവം നടന്നത്.
Next Story