ബെംഗളൂരു: ചിക്കൻഫ്രൈ പാചകം ചെയ്ത് നൽകാത്തതിൽ പ്രകോപിതനായ യുവാവ് ഭാര്യയെ അടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലാണ് നടുക്കുന്ന സംഭവം. ഷിറിൻ ബാനു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുബാറക് പാഷ എന്ന 30കാരനാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 18നാണ് സംഭവം.

മുബാറക് പാഷ ഭാര്യയോട് ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ ആവശ്യപ്പെട്ട് പുറത്തുപോയി. എന്നാൽ തിരിച്ചെത്തിയപ്പോൾ ഭാര്യ ചിക്കൻഫ്രൈ ഉണ്ടാക്കിയിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും വഴക്കായി. കൈയിൽ കിട്ടിയ മരവടി ഉപയോഗിച്ച് ഇയാൾ ഭാര്യയെ അടിച്ച് കൊലപ്പെടുത്തി.

ഈ സമയം കുട്ടികൾ ഉറങ്ങുകയായിരുന്നു. മകളെ കാണാതായതോടെ ഷിറിൻ ബാനുവിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം കുറ്റം നിഷേധിച്ചു. എന്നാൽ, തിങ്കളാഴ്ച സൊലദേവനഹള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റം സമ്മതിച്ച് കീഴടങ്ങി.

മൃതദേഹം ചാക്കിൽ കെട്ടി ചിക്കനബര തടാകത്തിൽ ഉപേക്ഷിച്ചെന്നാണ് ഇയാൾ പറഞ്ഞത്. പൊലീസ് മൃതദേഹം തെരഞ്ഞെങ്കിലും കിട്ടിയില്ല. കിടക്ക നിർമ്മാണ തൊഴിലാളിയായ മുബാറക് സ്ഥിരമായി മർദ്ദിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.