- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചപ്പാത്തി കരിഞ്ഞതിനെ ചൊല്ലി തർക്കം മൂത്തു; പാചകക്കാരൻ യുവാവിനെ അടിച്ചുകൊന്നു
ലക്നൗ: ഉത്തർപ്രദേശിൽ കരിഞ്ഞ ചപ്പാത്തി നൽകിയതിനെ ചൊല്ലിയുള്ള തർക്കത്തിന് ഒടുവിൽ പാചകക്കാരൻ 40കാരനെ അടിച്ചുകൊന്നു. മരകഷ്ണം കൊണ്ട് തലയ്ക്ക് ആവർത്തിച്ച് അടിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ബറേലിയിലെ സാംബലിലാണ് സംഭവം. ധാബയിൽ ഭക്ഷണം ഓർഡർ ചെയ്ത 40കാരനാണ് കൊല്ലപ്പെട്ടത്. ധാബയ്ക്ക് എതിർദിശയിൽ ട്രാൻസ്പോർട്ടിങ് ഏജൻസി നടത്തുകയാണ് 40കാരൻ. ധാബയിൽ നിന്ന് ഓർഡർ അനുസരിച്ച് ലഭിച്ച ചപ്പാത്തി കരിഞ്ഞുപോയതിനെ ചൊല്ലി പാചകക്കാരനും 40കാരനും തമ്മിൽ തർക്കമായി. തർക്കത്തിന് പിന്നാലെ സ്വന്തം കടയിലേക്ക് പോയ 40കാരനെ പിന്നാലെ ചെന്ന് പാചകക്കാരൻ അടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കടയിൽ ഉറങ്ങിക്കിടന്ന 40കാരനെ മരകഷ്ണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി.
മറുനാടന് ഡെസ്ക്