കൊല്ലം:കരുനാഗപ്പള്ളിയിൽ വയോധിക തീപ്പൊള്ളലേറ്റു മരിച്ചതുകൊലപാതകമെന്ന് പൊലീസ്. കുലശേഖരപുരം സ്വദേശിനി നളിനാക്ഷി(86)യാണ് കഴിഞ്ഞ ദിവസം മരിച്ചത്.

സംഭവത്തിൽ മരുമകൾ രാധാമണി അറസ്റ്റിലായി.നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ തലയ്ക്ക് മുറിവേറ്റതായി കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

നളിനാക്ഷിയും രാധാമണിയും സ്ഥിരമായി വഴക്കിടുമായിരുന്നു. നളിനാക്ഷിയെ തലയ്ക്കടിച്ച് ബോധം കെടുത്തിയതിനു ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ രാധാമണി പൊലീസിനോടു പറഞ്ഞു.