- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷക സമരവേദിയിൽ യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് നിഹംഗ് വിഭാഗത്തിലെ പ്രവർത്തകർ
ന്യൂഡൽഹി: സിംഘു അതിർത്തിയിൽ കർഷക സമരവേദിയിൽ യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സിഖ് സമുദായത്തിലെ തീവ്രനിലപാടുകാരായ നിഹംഗിലെ ഒരു വിഭാഗത്തിലെ അംഗമാണ് അറസ്റ്റിലായവരിൽ ഒരാൾ. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ പൊലീസ് തയ്യാറായിട്ടില്ല.
ഇന്ന് പുലർച്ചെയാണ് പ്രതിഷധ വേദിയിൽ കൈത്തണ്ട മുറിച്ച് കെട്ടിത്തൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.കർഷക സമരപ്പന്തലിന് സമീപത്തെ പൊലീസ് ബാരിക്കേഡിലാണ് യുവാവിന്റെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സമീപത്ത് രക്തം തളം കെട്ടിയ നിലയിലായിരുന്നു.
സിഖ് ഗ്രൂപ്പായ നിഹംഗാണ്് യുവാവിനെ കൊലപ്പെടുത്തിയതെന്ന് എന്ന തരത്തിൽ അപ്പോൾ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിഖ് വിശുദ്ധഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് ഒരുവിഭാഗം ആളുകൾ യുവാവിനെ കൊലപ്പടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ