- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേക്ഷകരുടെ ഹൃദ്യ സ്വീകരണം ഏറ്റുവാങ്ങി 'മർഡർ ഇൻ പാകോത്'; ഭൂകമ്പത്തിനും ജീവിതത്തിനുമിടയിലെ ഹെയ്തി ചലച്ചിത്രോത്സവത്തിലെ വേദനയായി
തിരുവനന്തപുരം: കരീബിയൻ രാജ്യമായ ഹെയ്തി 2010ലുണ്ടായ ഭൂകമ്പത്തെ അതിജീവിച്ചത് വളരെ വേഗത്തിലായിരുന്നു. ഹെയ്ത്തിയൻ ജനതയുടെ നിശ്ചയദാർഢ്യമാണ് അതിൽ പ്രതിഫലിച്ചത്. തെരുവുകളും പാലങ്ങളും വീടുകളും തകർന്ന് ഹെയ്ത്തി നാമാവശേഷമായിരുന്നു. ഹെയ്ത്തിയിലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ജനങ്ങളുടെ ജീവിതവും സാമൂഹ്യ പശ്ചാത്തലവും അന്വേഷിക്
തിരുവനന്തപുരം: കരീബിയൻ രാജ്യമായ ഹെയ്തി 2010ലുണ്ടായ ഭൂകമ്പത്തെ അതിജീവിച്ചത് വളരെ വേഗത്തിലായിരുന്നു. ഹെയ്ത്തിയൻ ജനതയുടെ നിശ്ചയദാർഢ്യമാണ് അതിൽ പ്രതിഫലിച്ചത്. തെരുവുകളും പാലങ്ങളും വീടുകളും തകർന്ന് ഹെയ്ത്തി നാമാവശേഷമായിരുന്നു. ഹെയ്ത്തിയിലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ജനങ്ങളുടെ ജീവിതവും സാമൂഹ്യ പശ്ചാത്തലവും അന്വേഷിക്കുകയാണ് 'മർഡർ ഇൻ പാകോത്' എന്ന സിനിമ.
ഇരുപതാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ നാലാം ദിവസത്തെ സമ്പമാക്കിയത് മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചലച്ചിത്രമാണ്.
റൗൾ പെക് സംവിധാനം ചെയ്ത ഈ ചലച്ചിത്രം 1968 ൽ പുറത്തിറങ്ങിയ തിയറം എന്ന ചലച്ചിത്രത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രീകരിച്ചിട്ടുള്ളത്.
ഹെയ്ത്തിയുടെ തലസ്ഥാന നഗരമായ പോർട്ട്ഓഫ്പ്രിൻസിൽ താമസിക്കുന്ന മധ്യവർഗ്ഗത്തിൽ പെട്ട ഒരു കുടുംബവുമായി ബന്ധപ്പെട്ടാണ് 'മർഡർ ഇൻ പാകോതി'ന്റെ കഥ. ജീവിതസാഹചര്യവും വീടും രണ്ടു കാറുകളുമൊക്കെയുണ്ടായിരു കുടുംബത്തിന് ഭൂകമ്പത്തോടെ എല്ലാം നഷ്ടപ്പെടുന്നു. വലിയ വീടിന് കാര്യമായ കേടുപാട് സംഭവിക്കുന്നുണ്ടെങ്കിലും അത് ശരിയാക്കിയെടുക്കാനുള്ള പണം അവരുടെ പക്കലില്ല. വീട് ഉടൻ നന്നാക്കിയെടുത്തില്ലെങ്കിൽ കെട്ടിടം പൊളിച്ചു മാറ്റുമെന്ന മുറിയിപ്പ് സർക്കാരിന്റെ കെട്ടിട വകുപ്പ് നൽകിയിട്ടുമുണ്ട്. ഇടയ്ക്കിടയ്ക്കുണ്ടാകുന്ന തുടർ ഭൂകമ്പങ്ങൾ ജീവിതാവസ്ഥ കൂടുതൽ ദാരുണമാക്കുന്നു.
ഭൂകമ്പം ഉണ്ടായ ശേഷം യൂറോപ്പിൽനി് നിരവധി രക്ഷാപ്രവർത്തകരും സദ്ധ സേവകരും ഹെയ്ത്തിയിൽ എത്തിയിട്ടുണ്ട്. വീട് നാക്കിയെടുക്കാനുള്ള ആവശ്യത്തിനായി പണം സമ്പാദിക്കാൻ യൂറോപ്പിൽനിന്ന് രക്ഷാപ്രവർത്തകനായി എത്തിയിട്ടുള്ള വെള്ളക്കാരന് തകർന്ന വീട്ടിലെ വാസയോഗ്യമായ ഏക മുറി വാടകയ്ക്ക് നൽകുന്നു. വടക്കേ അമേരിക്കൻ രാജ്യമായ ഹെയ്ത്തിക്ക് യൂറോപ്പിൽനിന്നുള്ളവരോട് പ്രത്യേക സ്‌നേഹവുമുണ്ട്. നാട്ടിലെത്തിയ ഇവരെ ആകർഷിക്കാനായി പെണ്്്കുട്ടികൾ പേരുമാറ്റുന്നു. യുവജനത പണത്തിനും സുഖത്തിനും പിന്നാലെ പായുന്നത് യൂറോപ്പുകാരെ ലക്ഷ്യമിട്ടാണ്. രക്ഷാപ്രവർത്തകനായി എത്തിയ യുവാവിന്റെ ഒപ്പം ഹെയ്ത്തിക്കാരിയായ പെണ്്്കുട്ടി കൂടുന്നു. അവളും തന്റെ പേര് പരിഷ്‌കരിക്കുന്നുണ്ട്. രതിയും ലഹരിയുമായിരുന്നു അവൾക്കാവശ്യം. എന്നാൽ അവൾ അതു തേടി മറ്റിടങ്ങളിലേക്കും ചേക്കേറുന്നു. ഹെയ്ത്തിയൻ യുവതയുടെ വഴിവിട്ട സഞ്ചാരങ്ങളിലേക്കാണ് റൗൾ പെക് ക്യാമറ തിരിക്കു്ന്നത്.
മധ്യവർഗ്ഗ കുടുംബത്തിലെ ദമ്പതികൾക്ക് ഭൂകമ്പത്തിൽ വീടും സ്വത്തും നഷ്ടമാകുതിനൊപ്പം ദത്തെടുത്ത തങ്ങളുടെ മകനെയും നഷ്ടമാകുന്നുണ്ട്. അവനെ അവർക്ക് കണ്ടെത്താനാകുന്നില്ല. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നുയരുന്ന രൂക്ഷമായ ഗന്ധം പലതിലേക്കും സംശയം നീട്ടുന്നു. കുടുംബത്തിന്റെ പിരിമുറുക്കം വർദ്ധിപ്പിക്കുകയാണത്. വിനാശകരമായ ഭൂകമ്പം യാഥാസ്ഥിതികമായ മാമൂലുകളെ പിന്തുടരുന്ന ഒരു സമൂഹത്തിലുണ്ടാക്കു മനഃശാസ്ത്രപരവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ മാറ്റങ്ങളെ അന്വേഷിക്കുകയും കാ'ിത്തരുകയുമാണ് 'മർഡർ ഇൻ പാകോത്' എ ചലച്ചിത്രം ചെയ്യുത്. 2014ൽ പുറത്തിറങ്ങിയ ഈ ചിത്രം നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയി'ുണ്ട്.