- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജമദ്യ മാഫിയയുടെ ശല്യം അസഹനീയമായപ്പോൾ നാട്ടുകാർ പരാതി പറഞ്ഞത് സിപിഎം നേതാവിനോട്; ഇരുട്ട് വീണാൽ പ്രദേശം ക്രിമിനലുകളെക്കൊണ്ട് നിറഞ്ഞപ്പോൾ ചോദ്യം ചെയ്യലുമായി എത്തി; മാഫിയക്ക് എതിരെ പ്രദേശത്ത് പ്രചാരണം സംഘടിപ്പിച്ചപ്പോൾ കണ്ണിലെ കരടായി മാറി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയത് കമ്പി കൊണ്ട് തലയ്ക്കടിച്ച്; കൊലപാതകത്തിൽ ഞെട്ടി സിപിഎം
കൊല്ലം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊല്ലത്തുകൊലപ്പെടുത്തിയത് ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച്. കൊല്ലം പവിത്രേശ്വരം ഇരുതനങാട് സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. വ്യാജ മദ്യമാഫിയയിൽപ്പെട്ട സുനിലാണ് കൊലപ്പെടുത്തിയതെന്നാണ് സിപിഎമ്മിന്റെ ആരോപണം. പ്രദേശത്തെ വ്യാജ മദ്യമാഫിയക്ക് എതിരെ സിപിഎം നടത്തിയ പ്രവർത്തനങ്ങളിൽ ദേവദത്തൻ സജീവമായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ദേവദത്തനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് ആദ്ം പുറത്ത് വന്ന വാർത്ത. പിന്നീട് എഴുകൊൺ പൊലീസാണ് സംഭത്തെക്കുറിച്ച് വ്യക്തമായ വിവരം നൽകിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദേവദത്തനെ സുനിൽ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ദേവദത്തനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് മുൻപും ഇയാൾ ദേവദത്തനുമായി കൊർത്തിരുന്നുവെന്നാണ് വിവരം. കൃത്യം നടത്തിയ ശേഷം പ്രതി ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനായി ഊർജിചത ശ്
കൊല്ലം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊല്ലത്തുകൊലപ്പെടുത്തിയത് ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച്. കൊല്ലം പവിത്രേശ്വരം ഇരുതനങാട് സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. വ്യാജ മദ്യമാഫിയയിൽപ്പെട്ട സുനിലാണ് കൊലപ്പെടുത്തിയതെന്നാണ് സിപിഎമ്മിന്റെ ആരോപണം. പ്രദേശത്തെ വ്യാജ മദ്യമാഫിയക്ക് എതിരെ സിപിഎം നടത്തിയ പ്രവർത്തനങ്ങളിൽ ദേവദത്തൻ സജീവമായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ദേവദത്തനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് ആദ്ം പുറത്ത് വന്ന വാർത്ത. പിന്നീട് എഴുകൊൺ പൊലീസാണ് സംഭത്തെക്കുറിച്ച് വ്യക്തമായ വിവരം നൽകിയത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദേവദത്തനെ സുനിൽ ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ദേവദത്തനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് മുൻപും ഇയാൾ ദേവദത്തനുമായി കൊർത്തിരുന്നുവെന്നാണ് വിവരം. കൃത്യം നടത്തിയ ശേഷം പ്രതി ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനായി ഊർജിചത ശ്രമമാണ് പൊലീസ് നടത്തുന്നത്. ദേവദത്തന്റെ വീടിന് സമീപത്ത് തന്നെയാണ് സുനിലിന്റെ വീടും.
പ്രദേശത്ത് വ്യാജമദ്യ ലോബി സജീവമാണ് എന്ന ആര്പണവും പരാതികളും നിരവധിയാണ്. ഇതിൽ നാട്ടുകാർക്കും വലിയ രീതിയിലുള്ള എതിർപ്പുണ്ടായിരുന്നു. പലപ്പോഴും മദ്യ മാഫിയക്ക് എതിരെ പരസ്യമായി പൊലീസിന് പരാതി നൽകാൻ നാട്ടുകാർക്ക് ഭയമായിരുന്നു. ഒരു സമയം കഴിഞ്ഞാൽ ഈ പ്രദേശത്ത് ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ക്രിമിനൽ സംഘങ്ങള് മദ്യം വാങ്ങാൻ ഉൾപ്പടെ എത്തുന്നതും പതിവായിരുന്നു. നിരവധി അബ്കാരി കേസുകളാണ് കൊലപാടകം നടത്തിയ സുനിലിന് എതിരെയുള്ളത്.
വ്യാജമദ്യ മാഫിക്ക് എതിരെ നിരന്തരം നടപടി ഇല്ലാതായതോടെയാണ് നാട്ടുകാർ തന്നെ പരാതിയുമായി സിപിഎം പ്രാദേശിക നേതൃത്വത്തെ സമീപിച്ചത്. ഇതിന് പിന്നാലെ സംഘത്തിലെ പ്രധാനികൂടിയായ സുനിലിനെ വിളിച്ച് ദേവദത്തും മറ്റ് ചില നേതാക്കളും താക്കീത് നൽകുകയും ചൈയ്തിരുന്നു.ഇത് പിന്നീട് ശത്രുതയായി മാറുകയും ചെയ്തു. ഇതിന് പുറമെ മദ്യ മാഫിയക്ക് എതിരെ പല പ്രചാരണങ്ങളും പ്രവർത്തനങ്ങളും ദേവദത്തന്റെ നേതൃത്വത്തിൽ നടത്തിയതും പ്രതികാരത്തിന് കാരണമായി എന്നാണ് വിവരം
സുനിലിന് കോൺഗ്രസ് ബന്ധമുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം. സിപിഎമ്മിന്റെ നേതൃത്വത്തിൽ ഭരണം നടക്കുന്ന പവിത്രേശ്വരം സർവ്വീസ് സഹകരണ ബാങ്കിൽ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് കൊലപാതകം. പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.