- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരും ഒന്നും അറിയരുതെന്ന് കരുതി ചെയ്തതെല്ലാം അബദ്ധമായി; പ്രസവിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നുവെന്ന് പറഞ്ഞുനോക്കിയെങ്കിലും പൊലീസ് ബുദ്ധിയിൽ പൊളിഞ്ഞു; ഗർഭം ഒളിപ്പിച്ചത് അബോർഷനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ; ടോയിലറ്റിൽ പ്രസവവും പിന്നെ ചോരക്കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തലും; സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞ് കട്ടപ്പന വനിതാ ഹോസ്റ്റലിലെ അമ്മ; നവജാതശിശുവിനെ ഇല്ലാതാക്കിയ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ
കട്ടപ്പന: അവിഹിതഗർഭത്തെത്തുടർന്ന് പ്രവസിച്ച കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ.എച്ച് ഡി എഫ് സി ബാങ്ക് ജീവനക്കാരി മൂലമറ്റം വടക്കേടത്ത് അമലുജോർജ്ജി(26)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തത്.
താമസിച്ചിരുന്ന ഹോസ്റ്റലിലെ ടോയിലറ്റിലാണ് അമലു പ്രസവിച്ചത്. നവജാതശിശുവിനെ കഴുത്തിൽ ഞെക്കി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. നവജാതശിശുവിന്റെ മൃതദ്ദേഹം പോസ്റ്റുമോർട്ടം നടത്തിയിരുന്നു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞ് ശ്വാസംമുട്ടിയാണ് മരണപ്പെട്ടിട്ടുള്ളതെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് അറസ്റ്റുചെയ്തത്.
ഗർഭത്തിന് ഉത്തരവാദി ഒപ്പം ജോലിചെയ്തിരുന്ന യുവാവാണെന്നും പ്രസവിച്ചപ്പോൾ കുട്ടിക്ക് ജീവനില്ലായിരുന്നെന്നും യുവതി പൊലീസിൽ മൊഴി നൽകിയതായിട്ടാണ് സൂചന. സാഹചര്യത്തെളിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടും പ്രകാരം കുഞ്ഞിന് ജീവനില്ലായിരുന്നെന്ന യുവതിയുടെ വാദം മുഖവിലയ്ക്കെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. പ്രസവത്തെത്തുടർന്ന് ആരോഗ്യപ്രശനങ്ങൾ നേരിട്ട യുവതിയെ ഹോസ്റ്റർ അധികൃതരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഡിസ്ചാർജ്ജ് ചെയ്തതോടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അവിവാഹിതയായ യുവതി കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലിൽ ആൺകുഞ്ഞിനു ജന്മം നൽകിയത് കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു. ആരോഗ്യനില വഷളായ യുവതിയെ ഉടൻ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്കും ഹോസ്റ്റലിലെ സഹവാസികൾക്കും ഒപ്പം താമസിച്ചിരുന്ന മൂത്ത സഹോദരിക്ക് പോലും അറിവ് ഉണ്ടായിരുന്നില്ല. സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതി ഗർഭാവസ്ഥ മറച്ചുവച്ചായിരുന്നു ജോലിക്ക് പോയത്. ഗർഭച്ഛിദ്രത്തിനു ശ്രമിച്ചിരുന്നതായും സൂചനയുണ്ട്.
വെള്ളിയാഴ്ച പ്രസവ വേദനയെ തുടർന്ന് മരുന്നു വാങ്ങാനായി സഹോദരിയെ ഹോസ്റ്റൽ അധികൃതരുടെ അടുത്തേക്കു പറഞ്ഞുവിട്ട ശേഷമാണ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവ വിവരം യുവതി പിന്നീട് മറ്റുള്ളവരെ അറിയിച്ചു. എന്നാൽ ആളുകൾ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ച നിലയിൽ ആയിരുന്നു. പ്രസവിക്കുമ്പോൾതന്നെ കുഞ്ഞ് മരിച്ച നിലയിലായിരുന്നെന്നാണ് യുവതി നൽകിയ മൊഴി. എന്നാൽ ടോയിലറ്റിലെ പ്രസവ ശേഷം കുട്ടിയെ യുവതി തന്നെ കൊല്ലുകയായിരുന്നു.
സംഭവത്തിൽ ദുരൂഹത തോന്നിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് വിവരം. കുട്ടിയുടെ തലയിലുള്ള പരുക്കും മരണ കാരണമായെന്നാണു വിലയിരുത്തൽ. കുഞ്ഞിന്റെ മൃതദേഹം പൊലീസിന്റെ നേതൃത്വത്തിൽ മറവു ചെയ്തു.
മറുനാടന് മലയാളി ലേഖകന്.