കുറഞ്ഞ വരുമാനം ഉള്ള രക്ഷിതാക്കളുടെ മക്കൾക്ക് ഫീസ് ഇളവ് പ്രഖ്യാപിച്ച്മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ. വരുമാനം കുറഞ്ഞ രക്ഷിതാക്കളുടെ കുട്ടികൾക്ക് പുതിയ അധ്യയന വർഷം ഇളവ് ലഭിക്കും. ഇതിനുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് രക്ഷിതാക്കൾക്ക് പ്രിൻസിപ്പൽ സർക്കുലർ കൈമാറി. വിവിധ മാനദണ്ഡങ്ങളും ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്

400 ഒമാനി റിയാലിൽ കുറവ് ശമ്പളമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്കാണ് ഫീസിൽ ഇളവ് ലഭിക്കുക. ഫീസിളവിന് അർഹരായവർ ഈ മാസം 27ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. സ്‌കൂൾ റിസപ്ഷനിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ അപേക്ഷാ ഫാറം ലഭിക്കും. ഫോറം പൂരിപ്പിച്ച് സ്‌കൂൾ അഡ്‌മിൻ ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷിച്ചവർ അർഹരാണോ എന്ന് പരിശോധിച്ച് ജൂൺ ആദ്യ ആഴ്ചയിൽ തന്നെ എസ്.എം.എസ് വഴി വിവരം നൽകും. അപേക്ഷകളുടെ കാര്യത്തിൽ അന്തിമ നടപടി സ്വീകരിക്കുന്നത് സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി ആയിരിക്കും.