- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധി ദിവസങ്ങളിൽ പാർക്കുകളിലും ബീച്ചുകളിലുമൊക്കെ പോയിരുന്ന് ഭക്ഷണം കഴിക്കുന്നവർ ജാഗ്രതേ; പൊതുസ്ഥലങ്ങൾ മലിനമാക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി മസ്‌കറ്റ് നഗരസഭ
മസ്‌കറ്റ് അവധി ദിവസങ്ങളിൽ പാർക്കുകളിലും ബീച്ചുകളിലുമൊക്കെ പോയിരുന്ന് ഭക്ഷണം കഴിക്കുന്നവർ ജാഗ്രതേ എടുത്തോളൂ. കാരണം പൊതുസ്ഥലങ്ങൾ മലിനമാക്കുന്നവർക്ക് മുന്നറിയിപ്പുമായി മസ്‌കറ്റ് നഗരസഭ രംഗത്തെത്തി. ബീച്ചുകളിലും പാർക്കുകളിലും മറ്റും എത്തുന്നവർ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് പിടിക്കപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. ബർക സവാദി ബീച്ച് ഉൾപ്പടെയുള്ള സ്ഥലങ്ങളിലാണ് വൻതോതിൽ ഉപയോഗിച്ച വസ്തുക്കൾ ഉപേക്ഷിച്ച് ആളുകൾ കടന്നുകളഞ്ഞതോടെയാണ് നടപടി കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. മാലിന്യം നിക്ഷേപിക്കുന്നതിനായി സ്ഥാപിച്ച പെട്ടികൾ ഉപയോഗപ്പെടുത്തണമെന്നും മസ്‌കറ്റ്‌നഗരസഭ ആവശ്യപ്പെട്ടു തോന്നിയപോലെ മാലിന്യം തള്ളുന്നവർ പിടിയിലായാൽ 100 റിയാൽ പിഴ ചുമത്തുമെന്നും നഗരസഭ ഓർമിപ്പിച്ചു. മാലിന്യം ഒരു ദിവസത്തിനകം നിശ്ചിത സ്ഥലത്തേക്ക് നീക്കുകയും വേണം.നിയമലംഘനം ആവർത്തിക്കുന്ന പക്ഷം ഇരട്ടി പിഴ ചുമത്തും.
മസ്‌കറ്റ് അവധി ദിവസങ്ങളിൽ പാർക്കുകളിലും ബീച്ചുകളിലുമൊക്കെ പോയിരുന്ന് ഭക്ഷണം കഴിക്കുന്നവർ ജാഗ്രതേ എടുത്തോളൂ. കാരണം പൊതുസ്ഥലങ്ങൾ മലിനമാക്കുന്നവർക്ക് മുന്നറിയിപ്പുമായി മസ്‌കറ്റ് നഗരസഭ രംഗത്തെത്തി. ബീച്ചുകളിലും പാർക്കുകളിലും മറ്റും എത്തുന്നവർ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് പിടിക്കപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും.
ബർക സവാദി ബീച്ച് ഉൾപ്പടെയുള്ള സ്ഥലങ്ങളിലാണ് വൻതോതിൽ ഉപയോഗിച്ച വസ്തുക്കൾ ഉപേക്ഷിച്ച് ആളുകൾ കടന്നുകളഞ്ഞതോടെയാണ് നടപടി കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. മാലിന്യം നിക്ഷേപിക്കുന്നതിനായി സ്ഥാപിച്ച പെട്ടികൾ ഉപയോഗപ്പെടുത്തണമെന്നും മസ്‌കറ്റ്‌നഗരസഭ ആവശ്യപ്പെട്ടു
തോന്നിയപോലെ മാലിന്യം തള്ളുന്നവർ പിടിയിലായാൽ 100 റിയാൽ പിഴ ചുമത്തുമെന്നും നഗരസഭ ഓർമിപ്പിച്ചു. മാലിന്യം ഒരു ദിവസത്തിനകം നിശ്ചിത സ്ഥലത്തേക്ക് നീക്കുകയും വേണം.നിയമലംഘനം ആവർത്തിക്കുന്ന പക്ഷം ഇരട്ടി പിഴ ചുമത്തും.