മസ്‌ക്കറ്റ്: പാർക്കിങ് ഫീസ് കൊടുക്കാൻ ഇനി പണം കൈയിൽ കരുതേണ്ട. പെയ്ഡ് പാർക്കിംഗിൽ ഉപയോഗിക്കാൻ പ്രീപെയ്ഡ് പാർക്കിങ് കാർഡുകൾ പുറത്തിറക്കാനൊരുങ്ങുകയാണ് മസ്‌ക്കറ്റ് നഗരസഭ. അതേസമയം പുതുതായി സ്ഥാപിച്ച പാർക്കിങ് മീറ്ററുകളിൽ മാത്രമായിരിക്കും ഇവ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.

ഇടപാടുകൾ ഇലക്ട്രോണിക് വത്കരിക്കുന്നതിന്റെ ഭാഗമായി പ്രീപെയ്ഡ് കാർഡുകൾ ഈ വർഷം അവസാനത്തോടെ പുറത്തിറക്കും. വാദി കബീർ, ഖുറം എന്നിവിടങ്ങളിലാണ് നിലവിൽ പ്രീപ്പെയ്ഡ് കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുന്ന മീറ്ററുകൾ ഉള്ളത്. ഇവയിൽ കാർഡും കോയിനും ഉപയോഗിക്കാൻ കഴിയും. നഗരസഭാ ഓഫീസുകളിൽ നിന്ന് കാർഡ് റീച്ചാർജ് ചെയ്യാൻ സാധിക്കും. കാറുകളുടെ രജിസ്ട്രേഷൻ നമ്പറുകൾ കാർഡിൽ ഉൾപ്പെടുത്തും.