- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൊവ്വയിലെ ജീവനെടുത്തത് ന്യൂക്ലിയർ സ്ഫോടനമോ? നമ്മുടെ മംഗൾയാൻ പുറത്തു വിട്ട ചിത്രങ്ങളെ ചൊല്ലി തർക്കിച്ചു ശാസ്ത്ര ലോകം
ചൊവ്വയിലെത്തിയ ഇന്ത്യയുടെ സ്വന്തം മംഗൾയാൻ പകർത്തിയ ആദ്യ കളർ ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തു വിട്ടിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ഈ ചിത്രങ്ങൾ ശാസ്ത്ര ലോകത്ത് പുതിയൊരു ചർച്ചയ്ക്ക് വഴിതെളിയിച്ചിരിക്കുകയാണിപ്പോൾ. മംഗൾയാനിലെ മാർസ് കളർ ക്യാമറ പകർത്തിയ ചൊവ്വയിലെ ആർസിയ മോൺസ് എന്നു വിളിക്കപ്പെടുന്ന കൂറ്റൻ അഗ്നിപർവ്വതം, സൗരയൂഥത്തിലെ
ചൊവ്വയിലെത്തിയ ഇന്ത്യയുടെ സ്വന്തം മംഗൾയാൻ പകർത്തിയ ആദ്യ കളർ ചിത്രങ്ങൾ ഐ എസ് ആർ ഒ പുറത്തു വിട്ടിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളൂ. ഈ ചിത്രങ്ങൾ ശാസ്ത്ര ലോകത്ത് പുതിയൊരു ചർച്ചയ്ക്ക് വഴിതെളിയിച്ചിരിക്കുകയാണിപ്പോൾ. മംഗൾയാനിലെ മാർസ് കളർ ക്യാമറ പകർത്തിയ ചൊവ്വയിലെ ആർസിയ മോൺസ് എന്നു വിളിക്കപ്പെടുന്ന കൂറ്റൻ അഗ്നിപർവ്വതം, സൗരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്കുകളിൽ ഒന്നായ വാലിസ് മറിനറിസ്, ഏറ്റവും സങ്കീർണമായ ഗർത്തമെന്നറിയപ്പെടുന്ന ഇയോസ് കെയോസ് തുടങ്ങിയവയുടെ വർണ ചിത്രങ്ങളാണ് ചൊവ്വയിലെ ജീവനെ ചൊല്ലി പുതിയ വാദങ്ങളിലേക്ക് ശാസ്ത്ര ലോകത്തെ നയിച്ചിരിക്കുന്നത്.
ചൊവ്വാ പ്രതലത്തിൽ നിന്ന് പുകഞ്ഞ് ഉയരുന്ന ഒരു കൂറ്റം മേഘക്കെട്ടിനെ ചൊല്ലിയാണ് പുതിയ തിയറികൾ. ചൊവ്വയിലെ നാഗരികത ഒരു ആണവ യുദ്ധത്തെ തുടർന്ന് തുടച്ചു നീക്കപ്പെടുകയായിരുന്നെന്ന വാദമാണ് ഇതു സംബന്ധിച്ച് ചില ബഹിരാകാശ തൽപരരുടെ ഫോറങ്ങളിൽ ഉയർന്നുവന്നിരിക്കുന്നത്. നാലായിരം കിലോമീറ്ററോളം നീളമേറിയ വാലിസ് മറിനെറിസ് എന്ന കൂറ്റൻ മലയിടുക്കിന്റെ ചിത്രം സൂക്ഷ്മമായി പരിശോധിച്ചാണ് ഇവർ ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. ഫ്രഞ്ച് യൂട്യൂബ് ചാനലാണ് ഈ വാദങ്ങൾക്ക് പിൻബലമേകി മംഗൾയാൻ അയച്ച ചിത്രം സൂം ചെയ്ത് അതിലെ പുകപടലത്തിന്റെ ഭാഗം വ്യക്തമായി കാണിക്കുന്ന ഒരു ലഘു ചിത്രം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഈ പുകച്ചുരുൾ ഒരു വൻ ആണവ സ്‌ഫോടനത്തിന്റെ ഫലമായോ മീഥെയൻ സ്‌ഫോടനത്തിന്റെ ഫലമായോ ഉണ്ടായതാകാമെന്നാണ് വാദം.
കഴിഞ്ഞ വർഷം ചൊവ്വയ്ക്കു സമീപത്തു കൂടി സൈഡിങ് സ്പ്രിങ് വാൽനക്ഷത്രം കടന്നു പോയ സമയത്ത് പകർത്തിയതാണ് ഈ ചിത്രങ്ങളും. എന്നാൽ ചൊവ്വയിൽ ആണവായുധങ്ങൾ ഉണ്ടായിരുന്നുവെന്നതിന് ഇത് തെളിവാക്കുന്നത് തമാശയാണെന്നാണ് ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് സതേൺ ക്യൂൻസ്ലാന്റിലെ ജോക്ടർ ജോണ്ടി ഹോണർ പറയുന്നത്. ചിത്രത്തിലെ പുകച്ചുരുളുകൾ ഒരു മായക്കാഴ്ച മാത്രമാണെന്നും അദ്ദേഹം പറയുന്നു. ചൊവ്വയിലെ പുരാതന നാഗരികത അന്യഗ്രഹത്തിൽ നിന്നുണ്ടായ ആണവ യുദ്ധത്തിൽ തുടച്ചു നീക്കപ്പെട്ടതാണെന്ന ഊഹാപോഹ തിയറികൾ ചില ഫോറങ്ങളിൽ സജീവമാണ്.