- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എൺപത്തിയൊന്നിന്റെ നിറവിൽ ഗാനഗന്ധവൻ യേശുദാസിന്റെ മധുരമൂറുന്ന ഗാനോപഹാരം, ''അമ്മേ, കന്യകമേരിയെ''അമേരിക്കൻ അണിഞ്ഞൊരുങ്ങുന്നു
മയാമി: പതിറ്റാണ്ടുകളുടെ സംഗീത സൗഹൃദത്തിൽ നിന്നും ഉതിർന്നു വീണ അപൂർവ്വ ഗാന ശില്പം അമേരിക്കൻ ഐക്യനാടുകളിൽ അണിഞ്ഞൊരുങ്ങുന്നു. പരിശുദ്ധ കന്യകാ മാതാവിന്റെ ഏറ്റവും പുതിയ ഭക്തിഗാനം, എൺപത്തിയൊന്നിന്റെ നിറവിൽ നിൽക്കുന്ന മലയാൽകളുടെ പ്രിയപ്പെട്ട ദാസേട്ടന്റെ സ്വരമാധുരിയിൽ തരംഗിണി ഡിജിറ്റൽ ആഗോളതലത്തിൽ പ്രകാശനം ചെയ്യുന്നു.
തരംഗിണിയുടെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ഗാനത്തിന്റെ പ്രത്യേകത, രചനയും സംഗീതവും ആലാപനവും അമേരിക്കൻ മണ്ണിൽ അരങ്ങേറുന്നു എന്നതാണ്. അമ്മേ കന്യാ മേരിയേ എന്നലളിതവും ഭക്തിനിർഭരവുമായ ഈഗാനത്തിന്റെരചന നിർവ്വഹിച്ചതു ഫ്ലോറിഡയിലെ ബുഹുമുഖ പ്രതിഭയായജോജോ വാത്യേലിൽ ആണ്. ഗായകൻ, ഗാനരചയിതാവ്, അഭിനേതാവ്, നാടകകൃത്ത്, നാടക സംവിധായകൻ എന്നീ വിവിധ ശീർഷകങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയാണു ജോജോ വാത്യേലിൽ.
നാലു പതിറ്റാണ്ടിലേറെ ഡോ.കെ ജെ യേശുദാസിന്റെ കൂടെ ലോകമെമ്പാടുമുള്ള സ്റ്റേജുകളിൽ പ്രമുഖ ഗിറ്റാറിസ്റ്റായി തിളങ്ങിയ അതുല്യപ്രതിഭജോബി തുണ്ടത്തിലാണ് ഈ ഗാനത്തിനു സംഗീതം പകർന്നത്. കൊച്ചിൽ കലാഭവനിലും കൊച്ചിൻ സി. എ. സിയിലുമായി സംഗീത ജീവിതമാരംഭിച്ച ജോബി തുണ്ടത്തിൽ ഇപ്പോൾ ഫ്ലോറിഡയിൽ കോറൽ സ്പ്രിങ്സ്സ് ആരോഗ്യ മാതാവിന്റെ ദേവാലയത്തിൽ കൊയർ മാസ്റ്ററായി സേവനം അനുഷ്ഠിച്ചു വരുന്നു. ഭക്തിഗാന രംഗത്തു തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രസിദ്ധ സംഗീത സംവിധായകൻ ജോണി തുണ്ടത്തിലിന്റെ സഹോദരനാണ്‌ജോബി തുണ്ടത്തിൽ.
കൊറോണയുടെ കരാളഹസ്തങ്ങളിൽപ്പെട്ടുഴലുന്ന മാനവരാശിക്ക് ഈ അപൂർവ്വ സംഗമം പ്രത്യാശക്കു വഴിയൊരുക്കുമെന്നതിൽ സംശയില്ല. ഗാനഗന്ധർവ്വന്റെ എൺപത്തൊന്നാം ജന്മദിനത്തോടനുബന്ധിച്ച് 2021 ജനുവരി മാസത്തിൽ തരംഗിണി ഡിജിറ്റൽ ഈ ഗാനം ആഗോളതലത്തിൽ പ്രകാശനം ചെയ്യുന്നതാണ്.



