- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കലാക്ഷേത്രയുടെ ''മെഗാ സംഗീത വിരുന്ന്''ഏപ്രിൽ 10 ന്
ഫീനിക്‌സ്: ഈ കോവിഡ് കാലത്തു സംഗീത പ്രേമികളുടെഇടയിൽ കുളിർകാറ്റായി വന്ന് തരംഗമായി മാറിയകലാക്ഷേത്ര യൂ .എസ് .എ യുടെ പാടാം നമുക്ക് പാടാംഎന്ന പ്രതിവാര തത്സമയ സംഗീത പരിപാടിയുടെ ഈസ്റ്റര്-വിഷു ആഘോഷങ്ങളോടനുബന്ധിച്ചു ഒരു മെഗാ സംഗീതനിശസംഘടിപ്പിക്കുന്നു.
അമേരിക്കയിലെ പ്രമുഖ സംഗീത പ്രതിഭകളെയുംഅവതാരകരെയും ഉൾപ്പെടുത്തി മൂന്ന് മണിക്കൂർനീണ്ടുനിൽക്കുന്ന ഈ തത്സമയ സംഗീത നിശ ശനിയാഴ്ച
ഏപ്രിൽ 10 നു വൈകിട്ട് പെസിഫിക് സമയം 4 മണിമുതൽ അരങ്ങേറും. ഒൻപതു പ്രതിഭാശാലികളായഅവതാരകർ നയിക്കുന്ന ഈ പരിപാടിയിലൂടെ സംഗീത
ലോകത്തെ 18 പ്രതിഭകൾ അവരുടെ വിശേഷങ്ങളുംശ്രവണസുന്ദര ഗാനങ്ങളുമായി ശ്രോതാക്കളുടെ മനംകവരുംഏകദേശം നാൽപതു ആഴ്ചകൾ പിന്നിടുന്ന "പാടാം നമുക്ക്പാടാം" എന്ന സംഗീത പരിപാടിയിൽ എല്ലാ ആഴ്ചയുംസംഗീതലോകത്തെ പ്രമുഖർ അവരുടെ വിശേഷങ്ങളുംകുറച്ചു നല്ല പാട്ടുകളുമായി പങ്കെടുക്കുന്നു. അവരെശ്രോതാക്കൾക്ക് പരിചയപ്പെടുത്തുന്നത് സിനിമ-ടെലിവിഷൻ-മോഡലിങ് രംഗത്ത് തങ്ങളുടേതായവ്യക്തിമുദ്ര പതിപ്പിച്ച അവതാരകരാണ്. വ്യത്യസ്തമായഅവതരണ ശൈലികൊണ്ട് മലയാള മനസ്സുകൾസംഗീതസാന്ദ്രമാക്കി മുന്നേറുന്ന ഈ പരിപാടിയിലൂടെഇതിനോടകം തന്നെ ഏകദേശം എൺപതിലധികംഗായകരെ സംഗീത ലോകത്തിനു പരിചയപ്പെടുത്തി. എല്ലാശനിയാഴ്ചകളിലും വൈകുന്നേരം ആറുമണിക്ക് കലാക്ഷേത്രയൂ. എസ്. എ. യൂടെ ഫേസ്‌ബുക് പേജിൽ തത്സമയംനടന്നു വരുന്ന പാടാം നമുക്ക് പാടാം ലോകമെമ്പാടുമുള്ള ഒട്ടനവധി സംഗീതപ്രേമികളാണ് ആസ്വാദകരായിട്ടുള്ളത്.
കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെകേരളത്തിന്റെ കലയും സാഹിത്യവും സാംസ്‌കാരികപൗരാണിക പൈതൃകവും പുതു തലമുറയ്ക്ക് പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ മികച്ച രീതിയിൽസുസ്ത്യർഹമായ സേവനം നടത്തിവരുന്ന പ്രമുഖപ്രവാസി സഘടനയാണ് ''കലാക്ഷേത്ര യൂ.എസ് .ഏ''. ഈപരിപാടിയിൽ പങ്കെടുക്കാൻ kalakshetrausa@gmail.com എന്നഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാൻ ഇതിന്റെ
സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സുധീർ കൈതവന (480-246-7546),ശ്രീജിത്ത് ശ്രീനിവാസൻ (480-406-4795), മനു നായർ (480-300-9189) എന്നിവരുമായി ബദ്ധപ്പെടുക.



