- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രുതി മധുരമായ ഹിന്ദുസ്ഥാനി കച്ചേരിയുമായി ശ്രുതി നായർ
എഡ്മന്റൺ: എഡ്മന്റണിലെ കലാസ്വാദകർക്ക് നവ്യാനുഭവമായി ശ്രുതി നായരുടെ ഹിന്ദുസ്ഥാനി കച്ചേരി. എഡ്മന്റണിലെ രാഗമാലിക മ്യൂസിക് സൊസൈറ്റിയുടെ 2067 വർഷത്തെ സംഗീത പരിപാടികളുടെ ഉദ്ഘാടന അവതരണമായിരുന്ന ശ്രുതിയുടെ സംഗീത കച്ചേരി. രാഗ്പൂരി ധനശ്രീ രാഗത്തിൽ, ജപ്‌നാളിൽ ഛോട്ടായേൻപാടിക്കൊണ്ടാണ് കച്ചേരി ആരംഭിച്ചത്. തുടർന്ന് തീൻ ബഡാഘാർലും അവതരിപ്പിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ തെളിമയാർന്ന ആലാപനവും സ്വരമാധുര്യവും ശൈലിയും കൊണ്ട് ശ്രുതി അനുവാചകരെ ആകർഷിച്ചു. തുടർന്ന് ഗസലുകളുംരാജാവായ മെഹ്ദിഹസന്റെ എ്ക്കാലത്തെയും ഹിറ്റുകളിലൊന്നായ രൻജിഷ് ഹിൻഹി ദിൽഹി എന്ന ഗാനമായിരുന്നു. ഗസലിന്റെ സർവ്വ സൗന്ദര്യവും നിറഞ്ഞ് തുളുമ്പിയ ആലാപനം ശ്രോതാക്കളെ സംഗീതാസ്വാദനത്തിന്റെ ഏറ്റവും ഉന്നതമായ അനുഭവത്തി ലേക്കുർയത്തി. അവസാനമായി കർണ്ണാടക സംഗീതത്തിലെ തന്റെ പ്രഭാവം പ്രകടമാക്കി കൊണ്ട് ഗരുസധ്വനിരാഗത്തിൽ ഡോ. മുരളീ കൃഷ്ണ രചിച്ച തില്ലാന പാടിക്കൊണ്ടാണ് കച്ചേരി അവസാനിച്ചത്. കർണ്ണാടക സംഗീതത്തിലെ താളമേളങ്ങളുടെ ആവിഷ്‌കാരങ്ങളിൽ തന്റെ നൈപുണ്യം വ്യക്തമാക്കുന
എഡ്മന്റൺ: എഡ്മന്റണിലെ കലാസ്വാദകർക്ക് നവ്യാനുഭവമായി ശ്രുതി നായരുടെ ഹിന്ദുസ്ഥാനി കച്ചേരി. എഡ്മന്റണിലെ രാഗമാലിക മ്യൂസിക് സൊസൈറ്റിയുടെ 2067 വർഷത്തെ സംഗീത പരിപാടികളുടെ ഉദ്ഘാടന അവതരണമായിരുന്ന ശ്രുതിയുടെ സംഗീത കച്ചേരി.
രാഗ്പൂരി ധനശ്രീ രാഗത്തിൽ, ജപ്‌നാളിൽ ഛോട്ടായേൻപാടിക്കൊണ്ടാണ് കച്ചേരി ആരംഭിച്ചത്. തുടർന്ന് തീൻ ബഡാഘാർലും അവതരിപ്പിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ തെളിമയാർന്ന ആലാപനവും സ്വരമാധുര്യവും ശൈലിയും കൊണ്ട് ശ്രുതി അനുവാചകരെ ആകർഷിച്ചു. തുടർന്ന് ഗസലുകളുംരാജാവായ മെഹ്ദിഹസന്റെ എ്ക്കാലത്തെയും ഹിറ്റുകളിലൊന്നായ രൻജിഷ് ഹിൻഹി ദിൽഹി എന്ന ഗാനമായിരുന്നു. ഗസലിന്റെ സർവ്വ സൗന്ദര്യവും നിറഞ്ഞ് തുളുമ്പിയ ആലാപനം ശ്രോതാക്കളെ സംഗീതാസ്വാദനത്തിന്റെ ഏറ്റവും ഉന്നതമായ അനുഭവത്തി ലേക്കുർയത്തി. അവസാനമായി കർണ്ണാടക സംഗീതത്തിലെ തന്റെ പ്രഭാവം പ്രകടമാക്കി കൊണ്ട് ഗരുസധ്വനിരാഗത്തിൽ ഡോ. മുരളീ കൃഷ്ണ രചിച്ച തില്ലാന പാടിക്കൊണ്ടാണ് കച്ചേരി അവസാനിച്ചത്.
കർണ്ണാടക സംഗീതത്തിലെ താളമേളങ്ങളുടെ ആവിഷ്‌കാരങ്ങളിൽ തന്റെ നൈപുണ്യം വ്യക്തമാക്കുന്നതായിരുന്നു തില്ലാന. സ്വരം ആസ്വദിച്ച് പാടുന്നതിനോടൊപ്പം അനുവാചകരുമായി സംവദിച്ചു പോകുന്ന ശ്രുതിയുടെ സ്വതസിദ്ധമായ ശൈലി സംഗീത പ്രേമികളെ പിടിച്ചിരുത്തുന്നതാണ്. ഹിന്ദുസ്ഥാനി പാടുന്നതോടൊപ്പം തന്നെ കർണ്ണാട്ടിക് സംഗീതത്തിലും ജനകീയ സംഗീതവും തനിക്ക് വഴങ്ങുന്നതിന്റെ ശക്തമായ തെളിവായിരുന്നു കച്ചേരി. തബലയിൽ ഓജസ് ജോഷിയുംഹർമോണിയത്തിൽ രാജ് കമലും കച്ചേരിക്ക് അകമ്പടി നൽകി.
കർണ്ണാടക സംഗീതം പഠിച്ചു കൊണ്ടാണ് ശ്രുതി തന്റെ സംഗീത ജീവിതം ആരംഭിച്ചത്. കർണ്ണാടക സംഗീതത്തിലെ ഗുരുക്കളിൽ പ്രശസ്തനായ ശേഖർ തർജോക്കറും സലിം രാഗമാലിയും ഉൾപ്പെടുന്നു. ഗൻഹീര ഹേമ ഉപാസിനി ആയിരുന്നു ഹിന്ദു സ്ഥാനി സംഗീതത്തിൽ ഗുരു. മുംബൈയിലെ അഖില ഭാരതീയ ഗാനഗന്ധർവ്വ വിദ്യാലയത്തിൽ നിന്നും സംഗീത പ്രവേശിക പാസായ ശ്രുതി ലണ്ടൻ ട്രിനിറ്റി കോളേജിൽ ഇല്ക്ട്രണിക് കീബോർഡിൽ അഞ്ചാം ഗ്രേഡ് പാസായിട്ടുണ്ട്. വോയ്‌സ് ഓഫ് മുംബൈ ഗന്ധർവ്വ സംഗീത പരിപാടികളിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ശ്രുതി. യൂണിവേഴ്‌സിറ്റി ഓഫ് ആൽബർട്ടയിൽസംഗീത വിഭാഗത്തിലെ ഇന്ത്യൻ മ്യൂസിക് അദ്ധ്യാപികയായി ജോലി ചെയ്യുന്ന ശ്രുതി എഡ്മന്റണിലെ ഇന്ത്യൻ മ്യൂസിക് അക്കാഡമിയിലും സംഗീതം പഠിപ്പിക്കുന്നുണ്ട്. ശ്രുതിയുടെ കച്ചേരിക്കു ശേഷം നരേൻ ഗണേശിന്റെ ഭരതനാട്യം അരങ്ങേറി. രാഗമാലിക അടുത്ത പരിപാടി ഏപ്രിൽ എട്ടിന് ഹാളിൽ വച്ച് റോണു മജുംദാറും രാജേഷും സംഗമിക്കുന്ന ബാൻസുരി മൻഡലിൻ സംഗമമാണ്.