- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി കൂട്ടായ്മയിൽ ഒരുക്കിയ 'പ്രണയ തീരം' സംഗീത ആൽബം ശ്രദ്ധേയമാവുന്നു; വിധു പ്രതാപ് ആലപിച്ച ഗാനം ഹിറ്റ് ചാർട്ടിലേക്ക്
അബുദാബി : പ്രവാസ ഭൂമികയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ നൗഷാദ് ചാവക്കാട് ഈണം നൽകി പിന്നണി ഗായകൻ വിധു പ്രതാപ് ആലപിച്ച 'പ്രണയ ത്തിൻ മധുമഴ പൊഴിയും സന്ധ്യയിൽ ഞാൻ...' എന്ന പ്രണയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ് ചാർട്ടി ലേക്ക് കുതിക്കുന്നു. വൈവിധ്യമാർന്ന നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ നൗഷാദ് ചാവക്കാട്, അബുദാബി യിലെ അറിയപ്പെടുന്ന സംഗീത അദ്ധ്യാ പകനും കൂടിയാണ്. അദ്ദേഹത്തിന്റെ 'പ്രണയതീരം' എന്ന ആൽബത്തിലെ പ്രണയ ഗാനമാണ് ഇപ്പോൾ സംഗീത പ്രേമികളും യുവ പ്രേക്ഷ കരും ഏറ്റെടു ത്തിരി ക്കുന്നത്. ഗാനരചന : രൺജിത് നാഥ്. പ്രശസ്ത നടൻ ശിവജി ഗുരുവായൂർ , പ്രശാന്ത് നമ്പൂ തിരി, ഡോണ, സനാ ബാപ്പു എന്നിവർ അഭി നയിച്ചി ട്ടുള്ള ഈ ദുശ്യാവിഷ്‌കാരം സംവിധാനം ചെയ്തത് ഗാനരചയിതാവ് കൂടി യായ രൺജിത് നാഥ്. തന്റെ പ്രണയകാലത്തെ കുറിച്ചുള്ള ഓർമ്മകളിലൂടെ സഞ്ച രിക്കുന്ന ശിവജിയുടെ കഥാ പാത്ര ത്തിലൂടെ യാണ് ഹൃദയ സ്പർശിയായ 'പ്രണയതീരം' ദൃശ്യ വൽക്കരി ച്ചിരി ക്കുന്നത്. വിധു പ്രതാപിന്റെ ഗൃഹാ തുര ശബ്ദ ത്തിനും ആലാപന ശൈലിക്കും അനുയോജ്യമായ രീതിയിലാണ് നൗഷാദ്
അബുദാബി : പ്രവാസ ഭൂമികയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ നൗഷാദ് ചാവക്കാട് ഈണം നൽകി പിന്നണി ഗായകൻ വിധു പ്രതാപ് ആലപിച്ച 'പ്രണയ ത്തിൻ മധുമഴ പൊഴിയും സന്ധ്യയിൽ ഞാൻ...' എന്ന പ്രണയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ് ചാർട്ടി ലേക്ക് കുതിക്കുന്നു. വൈവിധ്യമാർന്ന നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ നൗഷാദ് ചാവക്കാട്, അബുദാബി യിലെ അറിയപ്പെടുന്ന സംഗീത അദ്ധ്യാ പകനും കൂടിയാണ്. അദ്ദേഹത്തിന്റെ 'പ്രണയതീരം' എന്ന ആൽബത്തിലെ പ്രണയ ഗാനമാണ് ഇപ്പോൾ സംഗീത പ്രേമികളും യുവ പ്രേക്ഷ കരും ഏറ്റെടു ത്തിരി ക്കുന്നത്. ഗാനരചന : രൺജിത് നാഥ്.
പ്രശസ്ത നടൻ ശിവജി ഗുരുവായൂർ , പ്രശാന്ത് നമ്പൂ തിരി, ഡോണ, സനാ ബാപ്പു എന്നിവർ അഭി നയിച്ചി ട്ടുള്ള ഈ ദുശ്യാവിഷ്‌കാരം സംവിധാനം ചെയ്തത് ഗാനരചയിതാവ് കൂടി യായ രൺജിത് നാഥ്. തന്റെ പ്രണയകാലത്തെ കുറിച്ചുള്ള ഓർമ്മകളിലൂടെ സഞ്ച രിക്കുന്ന ശിവജിയുടെ കഥാ പാത്ര ത്തിലൂടെ യാണ് ഹൃദയ സ്പർശിയായ 'പ്രണയതീരം' ദൃശ്യ വൽക്കരി ച്ചിരി ക്കുന്നത്. വിധു പ്രതാപിന്റെ ഗൃഹാ തുര ശബ്ദ ത്തിനും ആലാപന ശൈലിക്കും അനുയോജ്യമായ രീതിയിലാണ് നൗഷാദ് ചാവക്കാട് ഈണം നൽകിയിരിക്കുന്നത്.
ഗുരു വായൂ രിലും പരിസര പ്രദേശങ്ങളിലും ചിത്രീക രിച്ച ആൽബത്തിൽ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പു കൾ ഒപ്പി എടുത്തിരിക്കുന്നു. ഛായാ ഗ്രഹണം : ഫാരിസ് തൃശൂർ. പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കരുവന്തല. അനിൽ, ബിനേഷ് പാടൂർ, ശശി ഗുരുവായൂർ, സുബ്രു തിരൂർ തുടങ്ങിയവ രാണ് മറ്റു പിന്നണി പ്രവർത്തകർ. ആകർഷകമായ ഈ സംഗീത ആൽബത്തിന് പിന്നിൽ പ്രവർത്തിച്ചത് അബുദാബിയിലെ ഒരുകൂട്ടം പ്രവാസി മലയാളികൾ ആണെന്നത് ഗൾഫിലെ സംഗീത പ്രേമികൾക്ക് ഇരട്ടി മധുരം നൽകുന്നു.